HOME
DETAILS
MAL
പാതയോരത്തെ കുളങ്ങള്‍ അപകട ഭീഷണി സൃഷ്ടിക്കുന്നു
backup
June 22 2018 | 08:06 AM
വല്ലപ്പുഴ: പേങ്ങാട്ടിരി മുളയങ്കാവ് പാതയോരത്ത് എഴുവന്തലയില്‍ സ്ഥിതി ചെയ്യുന്ന മൂന്ന് കുളങ്ങള്‍ അപകട ഭീഷണി സൃഷ്ടിക്കുന്നു. റോഡിന്റെ ഓരം ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഈ കുളങ്ങള്ക്കടുത്ത് മുന്നറിയിപ്പ് ബോര്‍ഡുകളോ കൈവരികളോ ഇല്ല.
വേഗതയില്‍ വരുന്ന വാഹനങ്ങള്‍ അല്പം പാളിയാല്പോലും ഈ കുളത്തില്‍ ചെന്ന് പതിക്കാന്‍ സാധ്യതയേറെയാണ്. അനേകം സ്കൂള്‍ വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ ദിനംപ്രതി സഞ്ചരിക്കുന്ന പാതയാണിത്. എറണാംകുളം മരടില്‍ അപകടം നടന്നതുപോലുള്ള സ്ഥിതി വിശേഷം ഇവിടെയുമുണ്ട്. ഇത്തരത്തിലുള്ള അപകടം സംഭവിച്ചിട്ടും അധികൃതര്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
എലിയപെട്ടികുളം, ചോലികുളം, ആനികുളം എന്നീ മൂന്ന് കുളങ്ങളാണ് ഒരു കിലോമീറ്ററിനുള്ളില്‍ പാതയോരത്ത് സ്ഥിതി ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."