HOME
DETAILS

2018 FIFA World Cup: അവസാന മിനുട്ടില്‍ സാംബാ താളം; കോസ്റ്റ റിക്കയെ തകര്‍ത്ത് ബ്രസീല്‍ (2-0)

  
backup
June 22 2018 | 11:06 AM

brazil-costa-rica-world-cup-2018-live

സെന്റ്പീറ്റേഴ്‌സ് ബര്‍ഗ്: എക്‌സ്ട്രാ ടൈമിന്റെ ആദ്യ മിനുട്ടില്‍ ഫിലിപ്പെ കുടിഞ്ഞ്യോയും അവസാന മിനുട്ടില്‍ നെയ്മറും അത്ഭുതം സൃഷ്ടിച്ചപ്പോള്‍ അതുവരെയുള്ളതെല്ലാം ആരാധകര്‍ മറന്നു. ബ്രസീല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കോസ്റ്ററിക്കയെ തോല്‍പ്പിച്ചു. അവസാന നിമിഷം ഇരമ്പിയെത്തിയ രണ്ടു ഗോളുകള്‍ കോസ്റ്ററിക്കയുടെ പ്രതിരോധക്കെട്ട് തകര്‍ത്ത് വലയിലെത്തിയപ്പോള്‍ ബ്രസീല്‍ ആരാധകര്‍ ആവേശത്തില്‍ മതിമറന്നു.

ബ്രസീല്‍ 1 - കോസ്റ്റ റിക്ക 0

ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡുമായി സമനില പിടിച്ച ബ്രസീലിന്റെ ഈ ലോകകപ്പിലെ ആദ്യ ജയമാണിത്. രണ്ടാം തോല്‍വി ഏറ്റുവാങ്ങിയ കോസ്റ്റ റിക്ക ലോകകപ്പില്‍നിന്നു പുറത്തായി.




കളിക്കളത്തിലേക്ക്


ആഹ്‌ളാദത്തില്‍ മൂക്കുംകുത്തി വീണ് ബ്രസീല്‍ കോച്ച് ടിറ്റെ

 


നെയ്മറിന്റെ ഗോള്‍ കാണാം


90+5'  ഗോ.....ള്‍

ബ്രസീല്‍.....നെയ്മര്‍


90' ഗോ.....ള്‍ 

ബ്രസീല്‍.....കുടിഞ്ഞ്യോ


87' വീഴാനും വീഴ്ത്താനും നെയ്മര്‍.  നെയ്മറുടെ ഫൗളില്‍ കോസ്റ്റ റിക്കയുടെ ദോര്‍തെക്കു പരുക്ക്.


78' ആ വീഴ്ചയ്ക്കു 'ഫല'മുണ്ടായി. പെനാല്‍റ്റിക്ക് വേണ്ടി വീണ നെയ്മറിന് മഞ്ഞ കാര്‍ഡ് !.ബ്രസീലിനെ വിഎആര്‍ തുണച്ചില്ല.


75' അവസാന പതിനഞ്ചു മിനുട്ട് എന്തു സംഭവിക്കും?. 1960 ആവര്‍ത്തിക്കുമോ? കാത്തിരിക്കാം.


ബ്രസീലിനെതിരേ ട്വിറ്ററില്‍ അരിശംമൂക്കുന്നു

 



ഇതാണ് ഞങ്ങ പറഞ്ഞ ബ്രസീല്‍


72' നെയ്മര്‍................നിങ്ങളുടെ ഷോട്ടുകളെല്ലാം പാഴാകുന്നു.


69' കോര്‍ണറോടു കോര്‍ണര്‍.....



65' കളി പെരുക്കുന്നു. ആക്രമിച്ചു കളിക്കുന്നതിനൊപ്പം കോസ്റ്റ റിക്കയുടെ പ്രതിരോധവും സൂപ്പര്‍. മറുവശത്ത് ആറോളം അവസരങ്ങള്‍ ലഭിച്ചിട്ടും ഗോളാക്കാനാകാതെ ബ്രസീല്‍ വിയര്‍ക്കുന്നു. ആരാധകര്‍ കടുത്ത നിരാശയില്‍ ഗാലറിയില്‍. എന്തു പറ്റി ബ്രസീലിന്.. എന്തു പറ്റി നെയ്മര്‍ക്ക്- പോസ്റ്റിലേക്ക് അടിക്കുന്ന പന്തെല്ലാം കോസ്റ്റ റിക്ക ഗോളി നവാസ് തടുത്തിടുന്നു. 


 


57' തുടരെ തുടരെ അഞ്ചു ചാന്‍സുകള്‍. ഗബ്രിയല്‍ ജിസസിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി മടങ്ങി, കുടിഞ്ഞ്യോയുടെ ഷോട്ട് പോസ്റ്റിനു പുറത്തേക്ക്, കോര്‍ണറിനു പിന്നാലെ കോര്‍ണര്‍, ഒരോരോ നിമിഷങ്ങളിലും അവസരം വന്നുകൊണ്ടിരിക്കുന്നു. എല്ലാം പാഴാക്കി ബ്രസീല്‍.


51' നെയ്മറിന്റെ ഷോട്ട് തടുത്തിട്ട കോസ്റ്റ റിക്കന്‍ ഗോളി നവാസ് തന്നെ താരം


 

50' കോസ്റ്റ റിക്ക ബോക്‌സിനുള്ളില്‍ കൂട്ടപ്പൊരിച്ചില്‍. ഇത്തവണയും ബ്രസീലിനു ഭാഗ്യം തുണച്ചില്ല. രണ്ടു മിനുട്ടിനുള്ളില്‍ പാഴാക്കിയത് രണ്ട് അവസരങ്ങള്‍. കോസ്റ്റ റിക്കയുടെ ബസ് പാര്‍ക്കിംഗില്‍ തന്നെ.


രണ്ടാം പകുതിക്കു തുടക്കം

 



ആദ്യ പകുതി അവസാനിച്ചു

ബ്രസീലിനു ശക്തരായ എതിരാളികള്‍ തന്നെയാണ് കോസ്റ്റ റിക്ക എന്ന് ഓര്‍മിപ്പിക്കും വിധം ഗ്രൗണ്ടിലെ പ്രതികരണം.


45' മിസ് പാസും. ഫൗള്‍ പ്ലേയും ബ്രസീലിനിതെന്തു പറ്റി?

43' വീണ്ടും മിസ് പാസുകള്‍ . കിട്ടിയ അവസരങ്ങളെല്ലാം തുലച്ച് ബ്രസീല്‍


42' പന്ത് മധ്യനിര കടത്താന്‍ കോസ്റ്റ റിക്ക ബുദ്ധിമുട്ടുന്നു. കോസ്റ്റ റിക്കന്‍ ബോക്‌സില്‍ നീലക്കുപ്പായക്കാരുടെ വിളയാട്ടം. എന്നാല്‍ പന്ത് വലയിലെത്തുന്നില്ല. മാര്‍സെലോയുടെ ബുള്ളറ്റ് ഷോട്ട് കോസ്റ്റ റിക്കന്‍ ഗോളിയുടെ കൈയിലേക്ക്.


38' ബ്രസീലിനു കോര്‍ണര്‍..ഗോളാകുമോ. ..ഇല്ല.


36' പാസുകളില്‍ ബ്രസീലിനു പിഴയ്ക്കുന്നു. കോസ്റ്റ റിക്കയാകട്ടെ എതിരാളി ശക്തരെന്ന മുന്‍വിധിയോടെ പൊരുതുന്നു.


34' മത്സരം മുപ്പതു മിനിട്ടു കഴിയുന്നു. ഞെട്ടിക്കുന്ന ആക്രമണങ്ങളുമായി കോസ്റ്റ റിക്ക. ബ്രസീല്‍ വിയര്‍ക്കുന്നു.


16' നെയ്മറെ വീഴ്ത്തി. വേദനയുണ്ടെങ്കിലും കളത്തിലേക്ക് വീണ്ടും


9' 

നെടുനീളന്‍ പാസുകളുമായി കോസ്റ്റ റിക്ക. നെയ്മറിന്റെ ഫ്രീകിക്ക് പാഴായി


മത്സരം തുടങ്ങി

നീല ജേഴ്‌സി അണിഞ്ഞ് ബ്രസീല്‍. വെള്ളയില്‍ കോസ്റ്റ റിക്കയും


Formations for #BRACRC...

Score predictions on this one? pic.twitter.com/VLmhqbXWMK


ട്വിറ്ററിലെ ചിരി


ഇരു ടീമുകളുടേയും ലൈന്‍ അപ്



ചരിത്രം

ബ്രസീലും കോസ്റ്റ റിക്കയും തമ്മില്‍ 10 തവണ ഏറ്റുമുട്ടിയപ്പോള്‍ ഒന്‍പത് തവണയും ബ്രസീലിനായിരുന്നു വിജയം. 1960ലാണ് കോസ്റ്റ റിക്ക ബ്രസീലിനെ പരാജയപ്പെടുത്തിയത്.

ലോകകപ്പില്‍ ഇത് മൂന്നാം തവണയാണ് കോസ്റ്റ റിക്ക ബ്രസീലിനെ നേരിടുന്നത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ സെര്‍ബിയയോട് പരാജയപ്പെട്ട കോസ്റ്റ റിക്ക പുറത്താകലിന്റെ വക്കിലാണ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago