പരാജയം ഇരന്നുവാങ്ങിയ കാവല്‍ക്കാരന്‍
ഏറ്റവും മികച്ച ഫോമില്‍ നിന്നിരുന്ന താരം പെട്ടെന്ന് ദുരന്തനായകനായി മാറുന്നു. ഹീറോയുടെ പരിവേഷത്തില്‍നിന്ന് സീറോയിലേക്കു പതിക്കുന്നു. അങ്ങനെയാണ് ഇന്നലെ ചാംപ്യന്‍സ് ലീഗ് കണ്ടിരുന്ന ഏതൊരാളും റയല്‍ മാഡ്രിഡ് കീപ്പറായ തിബോട്ട് കുര്‍ട്ടോയിസിനെ വിശേഷിപ്പിച്ചത്. കാരണം ചെല്‍സിയില്‍ അത്യാവശ്യം മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനിടെയായിരുന്ന റയലിലേക്ക് വരണമെന്ന മോഹം കൊര്‍ട്ടോയിസിനുണ്ടായത്.
2011 ല്‍ ചെല്‍സിയിലെത്തിയത് മുതല്‍ രണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം, ഒരു ഇംഗ്ലീഷ് എഫ്.എ കപ്പ് കിരീടം, ഒരു ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം എന്നിവയെല്ലാം കൊര്‍ട്ടോയിസ് സ്വന്തമാക്കിയിരുന്നു. ഇവിടെ നിന്നായിരുന്നു കൊര്‍ട്ടോയിസിന് റയല്‍ മാഡ്രിഡിലേക്ക് വരണമെന്ന മോഹം ഉദിച്ചത്. ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തി രാജ്യത്തിന് വേണ്ടിയും മികച്ച പ്രകടനം നടത്തി ഫോമിന്റെ ഉത്തുംഗതിയില്‍ എത്തി നില്‍ക്കുന്ന സമയമായതിനാല്‍ റയല്‍ രണ്ട് കൈയ്യും നീട്ടി കൊര്‍ട്ടോയെ സ്വീകരിക്കാനൊരുങ്ങി. മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ ആരായാലും കൊതിച്ചുപോകും റയല്‍ മാഡ്രിഡിനെപ്പോലൊരു വലിയ ക്ലബിലെത്താന്‍. എന്നാല്‍ ഇത് അസ്താനത്തായിരുന്നെന്നും ഇത് വേണ്ടായിരുന്നെന്നും കൊര്‍ട്ടോയിസിന് ഇപ്പോഴെങ്കിലും തോന്നിയിട്ടുണ്ടാകും. അന്ന് ചെല്‍സി അധികൃതര്‍ കൊര്‍ട്ടോയിസിനോട് നിരന്തരം ക്ലബ് വിടരുതെന്ന് ആവശ്യപ്പെട്ടിരുന്നെങ്കില്‍ കുടുംബത്തിന് മാഡ്രിഡിലേക്ക് മാറേണ്ടതിനാല്‍ എനിക്കും റയലിലേക്ക് പോയെ മതിയാകൂ എന്ന് കൊര്‍ട്ടോയിസ് വാശിപിടിക്കുകയായിരുന്നു. റയലിനൊപ്പം ചേര്‍ന്ന കൊര്‍ട്ടോയിസിന് ആദ്യ മത്സരം മുതല്‍ ഗതികേട് തുടങ്ങി. ചാംപ്യന്‍സ് ലീഗിലെ ആദ്യ മൂന്ന് മത്സരത്തിലും ബെഞ്ചില്‍, ചാംപ്യന്‍സ് ലീഗിലെ തന്നെ ആറു മത്സരങ്ങളില്‍ റയലിന്റെ വലകാത്തു. ഇതില്‍ രണ്ടെണ്ണത്തില്‍ തോല്‍വി. ഗ്രൂപ്പ് ഘട്ടത്തില്‍ സി.എസ്.കെ.എ മോസ്‌കോയോട് എതിരില്ലാത്ത മൂന്ന് ഗോളിന്റെ തോല്‍വിയും രണ്ടാം മത്സരത്തില്‍ അയാക്‌സിനോട് 4-1 ന്റെ തോല്‍വിയും. ലാലിഗയില്‍ 23 മത്സരങ്ങളില്‍ റയലിന്റെ വലകാത്തു. ഇതില്‍ എട്ട് മത്സരത്തില്‍ തോല്‍വി. അതില്‍ രണ്ടെണ്ണം ലോകം കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന എല്‍ക്ലാസിക്കോയില്‍. റയലിന്റെ അഭിമാനപ്പോരാട്ടതില്‍.
ഒരു മത്സരത്തില്‍ ഒരു ഗോളിന്റെ തോല്‍വിയും മറ്റൊരു മത്സരത്തില്‍ 5-1 വലിയ തോല്‍വിയും. ഇതോടെ പലരും കൊര്‍ട്ടോയിസ് വന്നതോടെ കഷ്ടകാലം തുടങ്ങിയെന്ന സംസാരവും തുടങ്ങി. നവാസുണ്ടായിരുന്നപ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കുകയും ഭാഗ്യം കൂടെയുണ്ടാവുകയും ചെയ്തിരുന്നു. ഇതിപ്പോള്‍ തോല്‍ക്കാന്‍ മാത്രം ഒരു കീപ്പറെ എന്തിനാണ് റയല്‍ മാഡ്രിഡിന്. ഇത് കൊര്‍ട്ടോയിസ് ചോദിച്ച് വാങ്ങിയ പരാജയമാണ്. കാര്യത്തില്‍ റയല്‍ മാഡ്രിഡിലെ ഏത് താരത്തെക്കാളും ഉയരമുള്ള താരം. നവാസിനെക്കാള്‍ ഉയരക്കൂടുതലുള്ള ആറടി ആറിഞ്ച് കാരന്‍. എന്ത് പറഞ്ഞിട്ടെന്താ കാര്യം. വലയുടെ മുന്‍പിലെത്തിയാല്‍ അളിയന്‍ പൂര്‍ണ പരാജയം. ചാംപ്യന്‍സ് ലീഗിലെ ഇന്നലത്തെ പരാജയത്തോടെ റയലും ചിന്തിച്ചിട്ടുണ്ടാകും. എന്തിനാണ് കൊര്‍ട്ടോയിസിനെ ഇനിയും വലക്ക് മുന്നില്‍ നിര്‍ത്തുന്നത്. ഇനിയുള്ള മത്സരങ്ങളില്‍ റയലിനെ ആര് സംരക്ഷിക്കും. വലക്ക് മുന്നില്‍ കൊര്‍ട്ടോയെ നവാസോ ആര് വരും. കാത്തിരുന്ന് കാണാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."