രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു
പാലാ: രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. രോഗിയെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു. പാലാ കിഴതടിയൂര്‍ ബൈപ്പാസില്‍ കെ.സി സെബാസ്റ്റ്യന്‍ സ്ക്വയറില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ആംബുലന്‍സും വാനും കൂട്ടിയിടിച്ചത്.
തൊടുപുഴയില്‍ നിന്ന് രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്.
കെ.എസ്.ആര്.ടി.സി ഭാഗത്തുനിന്നു ബൈപ്പാസിലേക്ക് പ്രവേശിക്കുകയായിരുന്നു വാന്‍. അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരുക്കില്ല.
പഴയ തൊടുപുഴ റോഡിന്റെ ഭാഗമായ കെ.എസ്.ആര്.ടി.സി ജങ്ഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് അപകടങ്ങള്‍ പതിവാണ്. ഇതേത്തുടര്‍ന്ന് ഹമ്പുകള്‍ സ്ഥാപിച്ചും ബോര്‍ഡുകള്‍ സ്ഥാപിച്ചും അപകടങ്ങള്‍ ഗണ്യമായി കുറച്ചിരുന്നു. എന്നാല്‍ റോഡ് റീടാറിങ് പൂര്‍ത്തിയായതോടെ ഹമ്പുകള്‍ ഇല്ലാതാവുകയും ബോര്‍ഡുകള്‍ മാറ്റുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."