HOME
DETAILS

രാജാജി അങ്കത്തിനിറങ്ങി; അണിയറയും സജീവം

  
backup
March 07 2019 | 02:03 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%be%e0%b4%9c%e0%b4%bf-%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf

തൃശൂര്‍: വേനല്‍ ചൂടിന് ഒത്തിരി കടുപ്പം കൂടുതലാണെങ്കിലും തൃശൂരിലെ ഇടത് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് സമയം പാഴാക്കാതെ അങ്കത്തിനിറങ്ങി. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം മണ്ഡലത്തില്‍ സജീവമാണ്. പരസ്യ പ്രചാരണത്തിന് മുന്‍പായി മണ്ഡലത്തിലെ പ്രധാന വ്യക്തികളെയെല്ലാം നേരിട്ടുകണ്ട് അനുഗ്രഹം വാങ്ങുന്ന തിരക്കിലായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച രാവിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിനെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് ഒല്ലൂരിലെ മഹിളാ അസോസിയേഷന്റെ യോഗ സ്ഥലത്തെത്തിയാണ് സി.പി.എം ജില്ലാ സെക്രട്ടറിയെ കണ്ടത്. ശേഷം, സാഹിത്യ അക്കാദമിയിലെത്തി പ്രസിഡന്റ് വൈശാഖന്‍ മാസ്റ്ററെ കണ്ട് അനുഗ്രഹം വാങ്ങി. പിന്നീട് പാര്‍വതി പവനനെയും മുന്‍ എം.എല്‍.എ എ.എം പരമന്റെ ഭാര്യയെയും സി.പി.ഐ നേതാവായിരുന്ന സി. ജനാര്‍ദനന്റെ ഭാര്യയെയും വീട്ടിലെത്തിക്കണ്ടു സ്ഥാനാര്‍ഥിയാകുന്ന കാര്യം ധരിപ്പിച്ചു.
രാജാജിയുടെ വരവോടെ മണ്ഡലത്തില്‍ അനുകൂല തരംഗമുണ്ടാകുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. ഏഴു നിയമസഭാ മണ്ഡലങ്ങള്‍ക്ക് പുറമെ ജില്ലാ പഞ്ചായത്തും ഭൂരിപക്ഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭരിക്കുന്നത് ഇടതു മുന്നണിയാണ്. മുഖ്യ എതിരാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനു മുന്‍പ് മണ്ഡലത്തില്‍ ഇടത് അനുകൂല തരംഗം വ്യാപിപ്പിക്കാനുള്ള പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സമൂഹ മാധ്യമം വഴിയുള്ള പ്രചാരണത്തിനായി പ്രത്യേക ടീം വരെ സി.പി.ഐ ഓഫിസില്‍ സജ്ജമാണ്.
പുതിയ വോട്ടര്‍പട്ടിക പ്രകാരം മണ്ഡലത്തില്‍ 45,000 പുതിയ വോട്ടര്‍മാരുണ്ട്. ഇവരില്‍ ഏറെയും യുവാക്കളാണ്. ഇവരെ കൂടി ലക്ഷ്യമിട്ടാണ് സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമാക്കുന്നത്. ഒന്നോ രണ്ടോ ദിവസത്തെ ടൗണ്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം തീരപ്രദേശങ്ങളിലെത്തി പരമാവധി പൊതുയോഗങ്ങളില്‍ സ്ഥാനാര്‍ഥി പങ്കെടുക്കും. മണ്ഡലത്തിലെ പടിഞ്ഞാറന്‍ മേഖലയില്‍ സ്ഥാനാര്‍ഥി അത്ര സുപരിചിതനല്ല. ഈ മേഖലയിലെ മൂന്നു മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. ഇവിടെ സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തുകയാണ് ആദ്യ വെല്ലുവിളി.
ശബരിമല വിഷയവും ചര്‍ച്ച് ആക്ടും ഭരണവിരുദ്ധ വികാരവുമുള്‍പെടെയുള്ള പ്രതികൂല ഘടകങ്ങളും ഇടതു സ്ഥാനാര്‍ഥിക്കു മറികടക്കേണ്ടതുണ്ട്. സിറ്റിങ് എം.പിയെ മാറ്റിനിര്‍ത്തിയതു മുതലുള്ള ചോദ്യങ്ങള്‍ക്കും ഇടതു ക്യാംപ് മറുപടി പറയേണ്ടി വരും.
എല്ലാത്തിനും മീതെ വില്ലനായി കടുത്ത ചൂട് സ്ഥാനാര്‍ഥിക്കു മുകളിലുണ്ട്. സ്ഥാനാര്‍ഥിയെ നേരത്തെ പ്രഖ്യാപിച്ചതുകൊണ്ട് തന്നെ ഒരു നിമിഷം പോലും അദ്ദേഹത്തിന് വെറുതെ ഇരിക്കാന്‍ കഴിയില്ല. കനത്ത ചൂടില്‍ പരസ്യ പ്രചാരണം ഉള്‍പെടെയുള്ള പരിപാടികള്‍ വെല്ലുവിളി തന്നെയാണ്. എങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ മികച്ച ഫലം നേടിത്തരാന്‍ രാജാജിക്കു കഴിയുമെന്നാണ് സി.പി.ഐ ജില്ലാ സെക്രട്ടറി വത്സരാജ് പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago