പാസ് തിരുത്തി അതിര്‍ത്തി കടക്കാന്‍ ശ്രമം; വിദ്യാര്‍ഥി അറസ്റ്റില്‍
സുല്‍ത്താന്‍ ബത്തേരി: കേരളത്തിലേക്ക് പ്രവേശിക്കാനായി തിരുത്തിയ പാസുമായി ബംഗളൂരുവില്‍ നിന്നും മുത്തങ്ങയില്‍ എത്തിയ വിദ്യാര്‍ഥി അറസ്റ്റില്‍. മലപ്പുറം ചുങ്കത്തറ സ്വദേശി അഖില്‍ ടി. റെജി(22) ആണ് അറസ്റ്റിലായത്. ഇയാള്‍ക്ക് മഞ്ചേശ്വരം തലപ്പാടി വഴിയാണ് സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ പാസ് നല്‍കിയത്. ഇതില്‍ റൂട്ടും തിയതിയും തിരുത്തി മുത്തങ്ങ വഴി ബൈക്കില്‍ തിങ്കളാഴ്ച ഉച്ചയോടെ എത്തുകയായിരുന്നു.
തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തി മൂലഹള്ള ചെക്ക്പോസ്റ്റില്‍ നിന്നും കടന്നുപോന്ന ഇയാള്‍ കൊവിഡ് 19 ഫെസിലേറ്റഷന്‍ സെന്ററിലെത്തി. ഇവിടെ കംപ്യൂട്ടറില്‍ പാസില്‍ രേഖപെടുത്തിയിരിക്കുന്ന തിയതിയും പേരും എന്റര്‍ ചെയ്തപ്പോഴാണ് പാസ് തിരുത്തിയതായി കണ്ടെത്തിയത്. ഇതോടെ സെന്റര്‍ അധികതര്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരേ വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കും സുല്‍ത്താന്‍ ബത്തേരി പൊലിസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി നോട്ടിസ് നല്കി. പാസില്ലാതെ വന്നതിനാല്‍ ഇയാളെ തിരിച്ചയച്ചതായും സുല്‍ത്താന്‍ ബത്തേരി എസ്.എച്ച്.ഒ എം.ഡി സുനില്‍ പറഞ്ഞു. ഇയാളോടൊപ്പം പ്രായപൂര്‍ത്തിയാവാത്ത ഒരു കുട്ടിയും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."