തകഴി സാഹിത്യോത്സവത്തിന് തുടക്കമായി
അമ്പലപ്പുഴ: എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന തകഴി സാഹിത്യോല്‍സവത്തിന് ശങ്കരമംഗലത്ത് തുടക്കമായി. ഇന്നലെ ഉച്ചക്ക് 2.30ന് സ്മൃതി മണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനക്ക് ശേഷം മന്ത്രി ജി. സുധാകരന്‍ സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
മലയാള സാഹിത്യത്തിലെ കുലപതിയാണ് തകഴി എന്ന് മന്ത്രി പറഞ്ഞു. തകഴി ജീവിച്ചിരുന്ന കാലത്ത് പ്രമാണിമാരെല്ലാം തകഴിയെ ആക്ഷേപിച്ചിരുന്നു. കേരളത്തില്‍ മാത്രമാണ് മലയാള ഭാഷയെ അവഗണിക്കുന്നത്. ഒന്നു മുതല്‍ 12 വരെ ക്ലാസുകളില്‍ ഒരു പേപ്പര്‍ മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്മാരക സമിതി വൈസ് ചെയര്‍മാന്‍ പ്രൊഫ. എന്‍. ഗോപിനാഥപിള്ള അധ്യക്ഷനായി. സാഹിത്യോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വൈകിട്ട് 5ന് പി.ആര്‍.ഡിയുടെ സഹകരണത്തോടെ ഡോക്യുമെന്ററി ഫെസ്റ്റിവലും ചലച്ചിത്ര പ്രദര്‍ശനവും നടക്കും. രാമപുരം ചന്ദ്രബാബു പരിപാടി ഉദ്ഘാടനം ചെയ്യും. എം. ശ്രീകുമാരന്‍ തമ്പി അദ്ധ്യക്ഷത വഹിക്കും. 6ന് ലെനിന്‍ രാജ ചന്ദ്രന്‍ സംവിധാനം ചെയ്ത തകഴി എന്ന ഡോക്യുമെന്ററിയുടെയും ഒഴിവു ദിവസത്തെ കളി എന്ന സിനിമയുടെ പ്രദര്‍ശനവര നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."