ഒ.ബി.സി - മതന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വയം തൊഴില്‍ വായ്പ
കാര്‍ത്തികപ്പള്ളി താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലുമുള്ള ഒ ബി സി വിഭാഗത്തിലും , മത ന്യുനപക്ഷ വിഭാഗത്തിലും ( ക്രിസ്ത്യന്‍ , മുസ്ലിം ) പെട്ട 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരില്‍ നിന്നും കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷന് സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിക്കുന്നു ഗ്രാമപ്രദേശത്തു വസിക്കുന്ന 98,000 രൂപയില്‍ താഴെയും നഗരപ്രദേശത്തു വസിക്കുന്ന 1,20,000 രൂപയില്‍ താഴെയും കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരമാവധി 5 ലക്ഷം രൂപ വരെ 6% പലിശ നിരക്കിലും അതിനു മുകളില്‍ 10 ലക്ഷം രൂപ വരെ 7% പലിശ നിരക്കിലും വായ്പ അനുവദിക്കുന്നതാണ് .
ഗ്രാമപ്രദേശത്തു വസിക്കുന്ന 81,000 രൂപയില്‍ താഴെയും നഗരപ്രദേശത്തു വസിക്കുന്ന 1,03,000 രൂപയില്‍ താഴെയും കുടുംബ വാര്‍ഷിക വരുമാനമുള്ള മത ന്യുനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പരമാവധി 15 ലക്ഷം രൂപ വരെ 6% പലിശ നിരക്കില്‍ വായ്പ അനുവദിക്കുന്നതാണ് .
ഇതിനു പുറമെ 6 ലക്ഷത്തിനു താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള പുരുഷന്മാര്ക്ക് 8 ശതമാനം പലിശ നിരക്കിലും സ്ത്രീകള്‍ക്ക് 6% പലിശ നിരക്കിലും പരമാവധി 20 ലക്ഷം രൂപയും വായ്പ ലഭ്യമാണ് . കാര്‍ഷിക ചെറുകിട വ്യവസായ സേവന മേഖലയില്‍ പെട്ട ഏതു സംരംഭത്തിനും വായ്പ നല്‍കുന്നതാണ് . തിരിച്ചടവ് കാലാവധി പരമാവധി 84 മാസം .
വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ നല്‍കാവുന്നതാണ്.അപേക്ഷ ഫോറത്തിനും കൂടുതല്‍ വിവരത്തിനും ഹരിപ്പാട് കോടതിക്ക് സമീപമുള്ള എസ്.എന്‍.ഡി.പി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്റെ ഉപജില്ലാ ഓഫിസില്‍ ബന്ധപെടേണ്ടതാണ്. ഫോണ്‍ 0479 2412110, 9496558758.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."