ആന്ധ്രയില്‍നിന്ന് അപ്പക്കാളകളെത്തി
പട്ടഞ്ചേരി: ആന്ധ്രയില്‍നിന്നും അപ്പക്കാളകള്‍ പാലക്കാടന്‍ ഗ്രാമങ്ങളിലെത്തി. കാളകളുമായി വീടുകള്‍ തോറും എത്തി സംഭാവന വാങ്ങുന്ന സംഘമാണ് ആന്ധ്രയില്‍നിന്നും പട്ടഞ്ചേരി, പുതുനഗരം മേഖലയില്‍ എത്തിയിട്ടുള്ളത്. കാളകളെ വീടുകളിലെത്തിച്ച് അനുഗ്രഹം വാങ്ങിയാല്‍ കാര്‍ഷകരംഗം അഭിവൃധി പ്രാപിക്കുമെന്ന വിശ്വാസമാണ് ആന്ധ്രയില്‍നിന്നും തെലുങ്കാനയില്‍നിന്നും അപ്പക്കാളകളുടെ വരവിനാധാരം. രണ്ടാം വിളവിറക്കല്‍ സമയങ്ങളിലാണ് അപ്പകാളകളുമായി പാലക്കാട് ഗ്രാമങ്ങളില്‍ ആന്ധ്രയിലെ സംഘം എത്താറുള്ളത്. ഫെബ്രുവരി മുതല്‍ മഴയെത്തുന്ന കാലം വരെയാണ് ജില്ലയില്‍ ഇവര്‍ യാചന നടത്തുന്നത്. ആന്ധ്രയിലെ ചൂടിനെക്കാള്‍ കേരളത്തില്‍ ചൂട് കുറവായതും കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ അപ്പക്കാളകള്‍ക്ക് തീറ്റ ലഭിക്കുന്നതുമാണ് പാലക്കാട് ജില്ലയില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവര്‍ എത്താറുള്ളത്. കുടുംബസമേതമാണ് അപ്പക്കാളകളുമായി എത്താറുള്ളത്. നിലവില്‍ ചൂട് വര്‍ധിച്ചതിനാല്‍ വേഗത്തില്‍ മറ്റു ജില്ലകളിലേക്ക് തിരിച്ചുപോകാനുള്ള തയാറെടുപ്പ് നടത്തുന്നവരും ഇവര്‍ക്കിടയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."