രണ്ടു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ദേവകിയമ്മക്ക് റേഷന്‍കട മാറ്റിക്കിട്ടി
ആലപ്പുഴ: റേഷന്‍ കട മാറ്റുന്നതിന് ദേവകിയമ്മ കയറിയിറങ്ങാത്ത ഓഫിസുകളില്ല, ഊരുക്കരി അമ്പലപ്പാട് വീട്ടിലെ ഈ വൃദ്ധ മാതാവ് ദൂരെയുള്ള റേഷന്‍ കടയില്‍നിന്ന് വീടിനടുത്തുള്ള കടയിലേയ്ക്ക് കാര്‍ഡ് മാറ്റണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഓഫിസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് വര്‍ഷം രണ്ടു കഴിഞ്ഞു.
സാങ്കേതിക കാരണങ്ങളാല്‍ നീട്ടിവയ്ക്കപ്പെട്ട ഈ ആവശ്യമാണ് കുട്ടനാട് താലൂക്കില്‍ ജില്ലാ കളക്ടര്‍ വീണ എന്‍.മാധവന്റെ സേവനസ്പര്‍ശം പൊതുജനപരാതി പരിഹാര അദാലത്തില്‍ തീര്‍പ്പായത്. 71-ാം നമ്പര്‍ റേഷന്‍ കടയില്‍നിന്ന് വീടിനടുത്തുള്ള 68-ാം നമ്പര്‍ കടയിലേക്ക് ഇവരുടെ കാര്‍ഡ് മാറ്റി നല്‍കാന്‍ ജില്ലാ കളക്ടര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പിന്നീട് വേദി വിടുംമുന്‍പ് പുതിയ സ്ഥലത്തേക്കുള്ള മാറ്റം രേഖപ്പെടുത്തിയ കാര്‍ഡ് ജില്ല കളക്ടറില്‍ നിന്ന വാങ്ങിയശേഷമാണ് ദേവകിയമ്മ മടങ്ങിയത്. കൊച്ചു മകന്റെ സഹായത്തോടെയാണ് ദേവകിയമ്മ സേവനസ്പര്‍ശം വേദിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."