സാക്കിര്‍നായിക്കിനെ വെല്ലുവിളിച്ച് കട്ജു
ന്യൂഡല്‍ഹി: സാക്കിര്‍നായിക്കിനെ വാദപ്രതിവാദത്തിന് വെല്ലുവിളിച്ച് കട്ജു രംഗത്ത്. പ്രശസ്ത മതപ്രഭാഷകന് സാക്കിര്‍നായിക്കിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ചാണ് മുന്‍ സുപ്രിംകോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമായ മര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തിയത്.
ശാസ്ത്രവും മതവും എന്ന വിഷയത്തില്‍ ഡല്‍ഹിയില്‍ എവിടെവച്ചും ഏതു ദിവസവും ഏതു സമയത്തും പരസ്യ സംവാദത്തിന് തയാറാണെന്നാണ് അദ്ദേഹം സാക്കിര്‍നായിക്കിനെ അറിയിച്ചത്. ശാസ്ത്രം സത്യമാണെന്നും താങ്കള്‍ ഉള്‍പ്പെടുന്ന മതങ്ങളെല്ലാം അന്ധവിശ്വസമാണെന്നും തെളിയിക്കാന്‍ താന്‍ തയാറാണെന്നാണ് കട്ജുവിന്റെ വെല്ലുവിളി. സാക്കിര്‍ നായിക്കിന്റെ ഇ മെയിലിലേക്ക് അയച്ച കത്തിന്റെ പകര്‍പ്പ് കട്ജു ട്വിറ്ററില്‍ പോസ്റ്റു ചെയ്യുകയായിരുന്നു.
ധാക്ക സ്ഫോടനവുമായി ബന്ധപ്പെട്ട് സാക്കിര്‍നായിക് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കെയാണ് കട്ജുവിന്റെ വെല്ലുവിളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."