സിറിയയില്‍ 400 ഐ.എസ് ഭീകരര്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്
ദമസ്കസ്: കിഴക്കന്‍ സിറിയയിലെ ഐ.എസിന്റെ അവസാന പ്രദേശമായ ബഗൂസില്‍ 400 ഭീകരര്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. യു.എസ് പിന്തുണയോടെയുള്ള കുര്‍ദിഷ് സേനയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ കീഴടങ്ങാന്‍ ആഗ്രഹമില്ലാത്തെ നിരവധി ഐ.എസ് ഭീകരര്‍ ഇനിയുമുണ്ടെന്നും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സ് പറഞ്ഞു.
ഏറ്റവും ഒടുവില്‍ നടത്തിയ മാറ്റിപാര്പ്പിക്കലിനിടെയാണ് ഇവര്‍ കീഴടങ്ങിയത്. ബഗൂസില്‍ നിന്ന് 2000 പേരെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപാര്‍പ്പിച്ചത്.
ബഗൂസില്‍ ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഒഴിപ്പിക്കല്‍ നടത്തിയത്. നൂറു കണക്കിനാളുകളെ ഒഴിപ്പിച്ചു. ഒഴിപ്പിക്കുന്നതിനിടെ ചില സിവിലിയന്മാര് 'ഇസ്ലാമിക് സ്റ്റേറ്റ് നിലനില്ക്കും' എന്ന മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.
ഫെബ്രുവരി 20 മുതല്‍ ഇവിടെ നിന്ന് ഒഴിപ്പിക്കല്‍ നടത്തുന്നുണ്ട്. 10,000 പേരാണ് ഇതുവരെ മാറിത്താമസിച്ചത്. വലിയ ട്രക്കുകളില്‍ സ്ത്രീകളും കുട്ടികളും പോവുന്നതിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."