ഇന്റര്‍ ബി.എഡ് വോളിബോള്‍ ചാംപ്യന്‍ഷിപ്പ് ഒന്‍പതിന്
മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാല ഇന്റര്‍ ബി.എഡ് വോളിബോള്‍ ചാംപ്യന്‍ഷിപ്പ് മാര്‍ച്ച് ഒന്‍പതിന് മാനന്തവാടി മേരിമാതാ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സര്‍വകലാശാല മാനന്തവാടി കാംപസ് ഡയരക്ടര്‍ ഡോ. പി.കെ പ്രസാദന്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍ സര്‍വകാലശാലക്ക് കീഴിലെ കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നായി പതിമൂന്നോളം പുരുഷ വനിതാ ടീമുകള്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കും. യൂനിവേഴ്‌സിറ്റി ടീച്ചര്‍ എജൂക്കേഷന്‍ സെന്റര്‍ കാസര്‍കോട്, സൈനമ്പ് മെമ്മോറിയല്‍ ബി.എഡ് കോളജ് ചെര്‍ക്കള, പി.കെ.എം മടമ്പം, കേയി അഞ്ചരക്കണ്ടി, മലബാര്‍ പേരാവൂര്‍, ഗവ. ബ്രണ്ണന്‍ കോളജ് ടീച്ചര്‍ എജുക്കേഷന്‍ തലശ്ശേരി, യൂനിവേഴ്‌സിറ്റി ടീച്ചര്‍ എജുക്കേഷന്‍ സെന്റര്‍ മാനന്തവാടി എന്നീ ടീമുകളാണ് പ്രഥമ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.
ആദ്യമായിട്ടാണ് സര്‍വകലാശാല തലത്തില്‍ ഇന്റര്‍ ബി.എഡ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ഒന്‍പതിന് രാവിലെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ. റഫീഖ് നിര്‍വഹിക്കും. വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങില്‍ മേരിമാതാ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി. സാവിയോ ജെയിംസ് വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ കോഴ്‌സ് ഡയറക്ടര്‍ എ. സജിത്ത്, കോര്‍ഡിനേറ്റര്‍ ജിസ ഫ്രാന്‍സിസ്, സി.എച്ച് ഗണേഷ്‌കുമാര്‍, എം.ബി ശരത്കുമാര്‍, വി. അഷ്‌കര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."