HOME
DETAILS
MAL
മദ്യശാല സ്ഥാപിക്കുന്നതിനെതിരേ ജനകീയസമരം
backup
April 10 2017 | 20:04 PM
കരുനാഗപ്പള്ളി: തറയില്‍ മുക്കിന് സമീപം കൊണ്ടുവരാന്‍ ശ്രമിക്കുന്ന വിദേശ മദ്യശാലയ്ക്കെതിരേ ജനകീയ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരം നടത്തി. അമ്പത് മീറ്റര്‍ ചുറ്റളവിലുള്ള ശ്രീനാരായണഗുരുമന്ദിരവും, അമ്പത്തൊന്ന് ശതമാനത്തിലധികം പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ താമസിക്കുന്ന കറുകേല്‍ പട്ടികജാതി കോളനിയുടെ 200 മീറ്റര്‍ ചുറ്റളവില്‍ വിദേശമദ്യശാല സ്ഥാപിക്കാനുള്ള അധികാരികളുടെ ശ്രമത്തെ എന്തുവില കൊടുത്തും പ്രദേശവാസികള്‍ ചെറുത്തുതോല്പിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത സി.പി.ഐ നേതാവ് സദാനന്ദന് പറഞ്ഞു. ഡി.സി.സി വൈസ്പ്രസിഡന്റ് കെ.ജി.രവി മുഖ്യപ്രഭാഷണം നടത്തി.
ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും ഡിവിഷന് കൗണ്‍സിലറുമായ എം.കെ വിജയഭാനു അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."