HOME
DETAILS

സെന്റ് ജോസഫ്‌സ് കോളജിന്റെ ഗവേഷണം ശ്രദ്ധേയമാകുന്നു

  
backup
March 07 2019 | 07:03 AM

%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9c%e0%b5%8b%e0%b4%b8%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1

ഇരിങ്ങാലക്കുട: ഈഡിസ്, അനോഫിലസ്, ക്യൂലക്‌സ്, ആര്‍മിജെറ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന രോഗവാഹക കൊതുകുകളുടെ ജനിതക പരിണാമവും അവകളുടെ രോഗവാഹക കഴിവുകളെയും കുറിച്ചുള്ള സെന്റ് ജോസഫ്‌സ് കോളജിന്റെ ഗവേഷണം ശ്രദ്ധേയമാവുന്നു.
വയനാട്, നെല്ലിയാമ്പതി വനമേഖലകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പഠന ഫലങ്ങളാണ് ജര്‍മനിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര റിസര്‍ച്ച് ജേണലായ 'ബയോളജി'യില്‍ പ്രസിദ്ധീകരിച്ചത്. രോഗവാഹക കൊതുകുകളുടെ പരിണാമവും അവയുടെ ജനിതക വ്യതിയാനങ്ങളും നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ നടത്തിയ ഈ ഗവേഷണം കൊതുകജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ മുതല്‍കൂട്ടാകും.
ജന്തുശാസ്ത്രവിഭാഗം, കമ്മ്യൂണിക്കബിള്‍ ഡിസീസ് റിസര്‍ച്ച് ലബോറട്ടറി ഡയരക്ടര്‍ ഡോ.ഇ.എം അനീഷിന് യു.ജി.സി റിസര്‍ച്ച് അവാര്‍ഡില്‍ ലഭിച്ച ഗവേഷണ ധനസഹായത്തോടെ ആണ് ഈ പഠനം നടത്തിയത്. രണ്ട് വ്യത്യസ്ത ആവാസവ്യവസ്ഥകള്‍ കൂടിചേരുന്ന ഇക്കോടോണ്‍ പ്രദേശങ്ങളില്‍ പരസ്പര സാമ്യമുള്ള രണ്ട് സ്പീഷിസുകള്‍ കൂടിച്ചേര്‍ന്ന് പുതിയൊരു സബ് സ്പീഷിസ് ഉണ്ടാകുന്നതിനുള്ള സാധ്യത കൂടി ഈ പഠനം ചൂണ്ടി കാണിക്കുന്നു.
ഇങ്ങനെ ഉണ്ടാകുന്ന പുതിയതരം കൊതുകുകള്‍ക്ക് മുന്‍തലമുറയേക്കാള്‍ പ്രതിരോധശേഷി കൂടുന്നത് കൊണ്ട് താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങളെ അതിജീവിക്കാനും രോഗസംക്രമണത്തിന്റെ തീവ്രത കൂട്ടാനും സാധിക്കും. വനാതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന കൊതുകുകളാണ് മറ്റു കൊതുകുകളേക്കാള്‍ കൊതുക് ജന്യരോഗങ്ങള്‍ പരത്തുന്നതെന്ന് ഈ പഠനം വ്യക്തമാക്കുന്നു.
ഗവേഷകരായ അനൂപ് കുമാര്‍ എ. എന്‍., ശ്രീദേവ് പുതൂര്‍, ഡോ. ഷാരല്‍ റിബല്ലോ ഡോ. അനീഷ് ഇ. എം എന്നിവരടങ്ങുന്ന സംഘമാണ് ഈ ഗവേഷണത്തിന് പിന്നില്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago
No Image

പുതുക്കാട് മണലിപ്പുഴയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

'മാസപ്പടിക്കേസില്‍ പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ല'; പ്രതികരണവുമായി എം.വി ഗോവിന്ദന്‍ 

Kerala
  •  2 months ago
No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago