പൊലിസ് നോക്കിനില്‍ക്കെ കെ.എസ്.യു പ്രവര്ത്തകന് എസ്.എഫ്.ഐ ജില്ലാ നേതാവിന്റെ മര്‍ദനം
ചാവക്കാട്: പൊലിസ് നോക്കിനില്‍ക്കെ സ്റ്റേഷന് വളപ്പില്‍ കെ.എസ്.യു പ്രവര്ത്തകന് എസ്.എഫ്.ഐ ജില്ലാ നേതാവിന്റെ മര്‍ദനം.
കെ.എസ്.യു പ്രവര്‍ത്തകനായ കടപ്പുറം ബ്ലാങ്ങാട് കുന്നത്ത് വേധു രാജിന്റെ മകന് വിഷ്ണുവിനാണ് (22) മര്‍ദനമേറ്റത്. സംഭവത്തില്‍ എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ഹസന് മുബാറക്കിനെ (25) ചാവക്കാട് എസ്.ഐ ശശീന്ദ്രന് മേലയില്‍ അറസ്റ്റു ചെയ്തു.
ഇന്നലെ ഉച്ചക്ക് 12ഓടെയാണ് സംഭവം. കഴിഞ്ഞ ദിവസം മണത്തലയിലെ ഒരു സ്കൂളില്‍ കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരു വിഭാഗത്തെയും ഇന്നലെ പൊലിസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചു.
ഇതിനെ തുടര്‍ന്നാണ് കെ.എസ്.യു പ്രവര്ത്തകന് വിഷ്ണുവും എസ്.എഫ്.ഐ നേതാവ് ഹസന് മുബാറക്കും ഇന്നലെ പൊലിസ് സ്റ്റേഷനില്‍ എത്തിയത്. ഹസന്മുബാറക്കിന്റെ മര്‍ദനത്തില്‍ ചെവിക്ക് പരുക്കേറ്റ വിഷ്ണുവിനെ ചാവക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവ സ്ഥലത്ത് വച്ചു തന്നെ അറസ്റ്റ് ചെയ്ത ഹസന് മുബാറക്കിനെ പിന്നീട് സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."