HOME
DETAILS
MAL
ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലിസ് സ്റ്റേഷനില്‍ യുവതിയുടെ കുത്തിയിരിപ്പു സമരം
backup
June 23 2018 | 05:06 AM
ഇടുക്കി: കുമളി പൊലിസ് സ്റ്റേഷനില്‍ കൈക്കുഞ്ഞുമായി യുവതിയുടെ സമരം. കുഴിക്കണ്ടം സ്വദേശി രാജേശ്വരിയാണ് രണ്ടും നാലും വയസുള്ള കുട്ടികള്‍ക്കൊപ്പം സമരം ചെയ്യുന്നത്.
അടിപിടിക്കേസിലാണ് ഇവരുടെ ഭര്‍ത്താവ് ജയകുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തന്റെ ഭര്‍ത്താവ് കുറ്റക്കാരനല്ലെന്നും ഭര്‍ത്താവിനെ അടിച്ചയാളെ പൊലിസ് കസ്റ്റഡിയിലെടുത്തില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
ജയകുമാറും അയല്‍വാസി സുബ്രഹ്മണ്യനും തമ്മില്‍ വസ്തുതര്‍ക്കത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ പരാതിപ്പെട്ടെങ്കിലും ജയകുമാറിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. സുബ്രഹ്മണ്യനെതിരെ പരാതിപെട്ടെങ്കിലും പൊലിസ് നടപടിയെടുത്തിരുന്നില്ല. തുടര്‍ന്നാണ് യുവതി കുട്ടികളേയും കൂട്ടി പൊലിസ് സ്റ്റേഷനിലെത്തി സമരം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."