ചേളാരിയില്‍ നടന്ന കൊട്ടിക്കലാശത്തില്‍ സംഘര്‍ഷം
തേഞ്ഞിപ്പലം: ചേളാരിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തില്‍ സംഘര്‍ഷം. ചേളാരിയില്‍ വൈകിട്ട് നാലോടെയാണ് പ്രകടനങ്ങള്‍ ആരംഭിച്ചത്. യു. ഡി.എഫ് പ്രവര്‍ത്തകര്‍ കൂട്ടുമൂച്ചി റോഡിലൂടെ പ്രകടനമായി എത്തിയപ്പോള്‍ ദേശീയപാതയില്‍ പ്രവേശിക്കുന്നതു പൊലിസ് തടഞ്ഞതോടെയാണ് സംഘര്‍ഷങ്ങള്‍ക്കു തുടക്കമായത്.യു.ഡി.എഫ് പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ബഹളംവയ്ക്കുകയും ദേശീയപാതയിലേക്കു പ്രവേശിക്കാന്‍ ശ്രമിച്ചതോടെ പൊലിസ് ലാത്തിവീശുകയും ചെയ്തു. തുടര്‍ന്നു ലീഗ് നേതാക്കള്‍ ഇടപെട്ടു പ്രവര്‍ത്തകരെ ശാന്തരാക്കി.
ഇതിനിടെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ദേശീയപാതയിലൂടെ താഴെ ചേളാരിയിലേക്കു പ്രകടനമായെത്തി. മുദ്രാവാക്യങ്ങള്‍ വിളിച്ച് ഇരു വിഭാഗവും റോഡിന്റെ ഇരുഭാഗത്തും നിലയുറപ്പിച്ചു. നടുവില്‍ പൊലിസും. തുടര്‍ന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ദേശീയപാതയിലൂടെ മേലേ ചേളാരി ഭാഗത്തേക്കും എല്‍.ഡി.എഫ്.പ്രവര്‍ത്തകര്‍ തയ്യിലക്കടവ് ഭാഗത്തേക്കും പ്രകടനങ്ങള്‍ നടത്തി. പൊലിസ് മുന്‍ കരുതലുകള്‍ എടുത്തിരുന്നതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."