HOME
DETAILS
MAL
നഴ്സിങ് ദിനത്തില്‍ കണ്ണൂരില്‍ നഴ്സുമാരുടെ പ്രതിഷേധം
backup
May 13 2020 | 03:05 AM
കണ്ണൂര്‍: അന്താരാഷ്ട്ര നഴ്സിങ് ദിനത്തില്‍ കണ്ണൂരില്‍ നഴ്സുമാരുടെ പ്രതിഷേധ സമരം. മാസ്ക് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാത്തതിലും ശമ്പളമില്ലാതെ അവധിയെടുക്കാനുള്ള മാനേജ്മെന്റ് നിര്ദേശത്തിനുമെതിരേയായിരുന്നു കൊയിലി ആശുപത്രിയിലെ നൂറോളം വരുന്ന നഴ്സുമാര്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് സമരത്തിനിറങ്ങിയത്. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മാനേജ്മെന്റ് രേഖാമൂലം ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് പിന്നീട് സമരം പിന്‍വലിച്ചു.
ഇന്നലെ രാവിലെ 7.30ഓടെയായിരുന്നു നഴ്സുമാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി അണിനിരന്നത്. മാസ്ക്, ഗ്ലൗസ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നില്ലെന്നും പ്രതിമാസം 10 മുതല്‍ 15 ദിവസം വരെ ശമ്പളമില്ലാതെ അവധിയെടുക്കാന്‍ മാനേജ്മെന്റ് നിര്ദേശിച്ചുവെന്നുമായിരുന്നു ഇവരുടെ പ്രധാന പരാതി.
മാസ്കുകള്‍ക്ക് 20 രൂപ വരെ വില ഈടാക്കുന്നതായും പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ആരോപിച്ചു. നഴ്സിങ് ഇതര ജീവനക്കാരും ഇന്ത്യന്‍ നഴ്സസ് അസോസിയേഷനും സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു. സ്ഥലത്തെത്തിയ പൊലിസ് സമരക്കാരുമായും ആശുപത്രി മാനേജ്മെന്റുമായും ചര്‍ച്ച നടത്തി.
തുടര്‍ന്ന് നഴ്സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മാനേജ്മെന്റ് രേഖാമൂലം ഉറപ്പുനല്‍കി. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്. അടുത്തദിവസം തന്നെ ഇവര്‍ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ എത്തിക്കുമെന്ന് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."