എന്‍.ജി.ഒ അസോസിയേഷന് പ്രതിഷേധിച്ചു
നിലമ്പൂര്‍: ഇടതുസര്‍ക്കാരിന്റെ ജീവനക്കാര്‍ക്കെതിരേയുള്ള നയങ്ങളില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന് നിലമ്പൂര്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ശമ്പള പരിഷ്കരണ കുടിശിക ജി.പി.എഫില്‍ ലയിപ്പിക്കാനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കം ഉപേക്ഷിക്കുക, ശമ്പള പരിഷ്കരണ കുടിശികയുടെ വെട്ടിക്കുറച്ച പലിശ നിരക്ക് 8.7ശതമാനമായി പുനസ്ഥാപിക്കുക, അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
മാര്‍ച്ചിന് ശേഷം നിലമ്പൂര്‍ താലൂക്ക് ഓഫിസിന് മുന്നില്‍ നടന്ന യോഗം ജില്ലാ ട്രഷറര്‍ സി വിഷ്ണുദാസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.പി പ്രശാന്ത് അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റിയംഗം സുനില്‍ കാരക്കോട്, ജില്ലാ ജോയിന്റ് സെക്രട്ടറി ഹബീബ് തോണിക്കടവന്‍, കെ മിഥിലേഷ്, സി.സി സുനില്‍, ഹനീഫ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."