HOME
DETAILS

ഉമര്‍ മുസ്‌ലിയാര്‍: വിടവാങ്ങിയത് അനാഥകള്‍ക്കായി ജീവിതം സമര്‍പ്പിച്ച നിസ്വാര്‍ഥ സേവകന്‍

  
backup
April 10 2017 | 20:04 PM

%e0%b4%89%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%9f%e0%b4%b5


അരീക്കോട്: എളയൂര്‍ മല്‍ജഉല്‍ ഐതാം  യതീംഖാനയിലെ ഉമര്‍ ഉസ്താദിന്റെ മരണത്തിലൂടെ നാടിനും യതീംഖാനക്കും നഷ്ടമായത് അനാഥകള്‍ക്കായി ജീവിതം ഒഴിഞ്ഞുവെച്ച നിസ്വാര്‍ഥ സേവകനെ. മൂന്ന് പതിറ്റാണ്ട് മുമ്പാണ് ഉമര്‍ മുസ്‌ലിയാര്‍  അനാഥയായി സ്ഥാപനത്തിലേക്ക് കടന്നു വന്നത്. അവിടെ പഠിച്ചു സ്ഥാപനത്തിലെ ദൈനംദിന കാര്യങ്ങളിലും നടത്തിപ്പിലും പുരോഗതിയിലും ശ്രദ്ധയാലുവായ  സേവകനായി മാറുകയായിരുന്നു. യതീംഖാന യു.പി സ്‌കൂള്‍ സ്റ്റാഫായി സേവനം ചെയ്യുന്നതിനിടക്കാണ് അര്‍ബുദ രോഗം ബാധിച്ചത്.  ഇതെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.  ഇന്നലെയാണ് ഉമര്‍ മുസ്‌ലിയാര്‍ മരണപ്പെട്ടത്.
എളയൂര്‍ യതീംഖാനയിലേക്ക്  കേരളത്തിലെ തന്നെ പ്രമുഖ സ്ഥാപന മേധാവികളെയും  ഉന്നതരുമായ നിരവധി ആളുകളെയും എത്തിക്കുന്നതില്‍  ഉമര്‍ ഉസ്താദ് വലിയ പങ്കുവഹിച്ചിരുന്നു. നിസ്വാര്‍ത്ഥവും എളിമയോടെയുമുള്ള ഇടപഴകല്‍ ഉസ്താദിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കി.
ഒരു വാത്സല്യനിധിയായ പിതാവിനെ നഷ്ടപെട്ട ദു:ഖത്തിലാണ് എളയൂര്‍ യതീംഖാനയിലെ വിദ്യാര്‍ഥികള്‍. ഒരു പിതാവിനോടെന്ന പോലെ ആര്‍ക്കും ഉമര്‍ ഉസ്താദിനെ സമീപിക്കാമായിരുന്നു. എന്തിനും പരിഹാരം ഉടന്‍ ഉണ്ടാകുമായിരുന്നു. കഴിഞ്ഞ 35 വര്‍ഷമായി സ്ഥാപനത്തിലെ ഓരോ ചലനത്തിലും ഉമര്‍ ഉസ്താദിന്റെ സാനിധ്യമുണ്ട്. ഉസ്താദിന്റെ മരണത്തോടെ സ്ഥാപനത്തിന് നഷ്ടമായത് പകരം വയ്ക്കാനില്ലാത്ത നിസ്വാര്‍ഥ സേവകനെയാണെന്ന് യതീംഖാന  സെക്രട്ടറി കെ.ടി മുഹമ്മദലി മാസ്റ്റര്‍, മാനേജര്‍ എം.കെ മാനു ഹാജി എന്നിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ പറഞ്ഞു. ആയിരക്കണക്കിന് ആളുകള്‍ ഉമര്‍ ഉസ്താദിന് യാത്രമൊഴി നല്‍കി. ചിറപ്പാലം ജുമാമസ്ജിദില്‍ ഖബറടക്കം നടന്നു. ജനാസ നമസ്‌കാരത്തിന് പി.എം.എസ് തങ്ങള്‍ ഫൈസി തുവ്വൂര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago