HOME
DETAILS
MAL
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികളുടെ യാത്രാപ്രശ്നം: ഹൈക്കോടതി വിശദീകരണം തേടി
backup
May 13 2020 | 04:05 AM
കൊച്ചി: തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമുള്ള മലയാളികളുടെ യാത്രാപ്രശ്നത്തില്‍ ഹൈക്കോടതി കേരളാ സര്‍ക്കാരിന്റെ വിശദീകരണം തേടി.
ആള് ഇന്‍ഡ്യാ കെ.എം.സി.സി തമിഴ്നാട് സ്റ്റേറ്റ് കമ്മിറ്റിയും ബാംഗ്ളൂരു സെന്‍ട്രല്‍ കമ്മിറ്റിയും കേരളാ ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ.മുഹമ്മദ് ഷാ മുഖാന്തിരം നല്കിയ ഹരജിയിലാണ് ഹൈക്കോടതി നിര്‍ദേശം.
സ്വന്തമായി വാഹനമില്ലാത്തവര്‍ക്ക് വാഹന നമ്പര്‍ രേഖപ്പെടുത്താതെ തന്നെ പാസുകള്‍ നല്‍കണമെന്നും കേരളാ സര്‍ക്കാര്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ ഉപയോഗിച്ച് മലയാളികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ട് ദിവസത്തിനകം എടുത്ത നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്കാന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് തുടര്‍വാദത്തിനായി മെയ് 15 ലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."