മോദിയും പിണറായിയും നാടിന്റെ സ്വസ്ഥത നശിപ്പിക്കുന്നു: ഉമ്മന്‍ ചാണ്ടി
കൊണ്ടോട്ടി: കേന്ദ്രത്തില്‍ നരേന്ദ്ര മോദിയും കേരളത്തില്‍ പിണറായി വിജയനും ഭരിച്ച് നാടിന്റെ സ്വസ്തത നശിപ്പിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കൊണ്ടോട്ടി മുനിസിപ്പല്‍ യു.ഡി.വൈ.എഫ് യുവജനറാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരകളെ വേട്ടയാടുന്ന സര്ക്കാറുളാണ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഗീയതയും തീവ്രവാദവും വളര്‍ത്തി ജനാധിപത്യത്തിന്റെ തകര്‍ച്ച സ്വപ്നം കാണുന്നവരെ ഒരുമിച്ച് ഒറ്റപ്പെടുണം. മതേതര ഭാരതം ആഗ്രഹിക്കുന്നത് മനുഷ്യത്വപരമായ രാഷ്ട്രീയമാണ്. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ജിഷ്ണുവിന്റെ കുടുംബത്തിന് നീതി കിട്ടുന്നതിന് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള സമരം കൂടിയാവണമെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രഡിഡന്റ് വി ഖാലിദ് അധ്യക്ഷനായി. ജില്ലാലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഭാഷണംനടത്തി. മുന്‍മന്ത്രി കെ.പി മോഹനന്, കെ.എം ഷാജി എം.എല്‍.എ, വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തിരാജന്, പി.എ അബ്ദുല്‍ അലി, ഉമ്മര്‍ പാണ്ടികശാല, പി.പി മൂസ, പി.എ ജബ്ബാര്‍ ഹാജി, കെ.കെ ആലിബാപ്പു, റിയാസ്മുക്കോളി, പി അഹമ്മദ്കബീര്‍, അഷ്റഫ്മടാന്, എന്‍.എ കരീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."