പതിനൊന്നാം ശമ്പള കമ്മിഷനെ ഉടന്‍ നിയമിക്കണം: ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാര്‍ അടിയന്തമായി ജീവനക്കാരുടെ പതിനൊന്നാം ശമ്പള പരിഷ്കാര കമ്മിഷനെ നിയമിച്ച് ശമ്പള പരിഷ്കണത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കേരള സെക്രട്ടറിയേറ്റ് അസോസിയേഷന് 53-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ശമ്പള പരിഷ്കാര കമ്മിഷനെ പ്രഖ്യാപിക്കേണ്ട ദിവസങ്ങള്‍ കഴിഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 10-ാം ശമ്പള കമ്മിഷനെ യഥാസമയം നിയമിച്ച് നടപടികളുമായി മുന്നോട്ട് പോയി. ജീവനക്കാര്‍ രണ്ട് ഡി.എ കുടിശിക വന്നിട്ടും അത് നല്കാന് തയാറാകുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
ചെങ്ങന്നൂരില്‍ ജയിച്ചതുകൊണ്ട് ഇടതു സര്‍ക്കാരിന്റെ എല്ലാ പാപക്കറകളും കഴുകി കളഞ്ഞുവെന്ന ധാരണ വേണ്ട. എതിര് അഭിപ്രായങ്ങളെയും ശബ്ദങ്ങളേയും ഭയപ്പെടുന്ന നരേന്ദ്രമോദിയുടെ കേരളത്തിലെ പതിപ്പാണ് പിണറായി വിജയനെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
സെക്രട്ടറിയേറ്റ് അസോസിയേഷന് പ്രസിഡന്റ് ജെ. ബെന്‍സി അധ്യക്ഷനായിരുന്നു. വി.എസ് ശിവകുമാര്‍ എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറി ഷാനവാസ്ഖാന്, സെറ്റോ കണ്‍വീനര്‍ എന്‍.കെ ബെന്നി, അസോസിയേഷന് ജനറല്‍ സെക്രട്ടറി ടി. ശ്രീകുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."