HOME
DETAILS

നല്ലവീടിന്റെ ആമുഖവും ഉള്ളടക്കവും

  
backup
May 13 2020 | 07:05 AM

ramadan-special-2020-3
 
അടുപ്പവും അടക്കവുമാണ് കുടുംബത്തിന്റെ സൗന്ദര്യം. വരവും ചെലവും കൂട്ടിക്കിഴിച്ച് കരുതലോടെ വേണം ധനവിനിയോഗം. സാമ്പത്തിക അച്ചടക്കം ആഗ്രഹിക്കുന്ന ഒരു കുടുംബം വ്യയത്തില്‍ മിതത്വം പാലിക്കല്‍ അനിവാര്യമാണ്. കണ്‍സ്യൂമറിസവും എക്‌സിബിഷനിസവും മലീമസമാക്കിയ ഒരു സാമൂഹ്യ ക്രമത്തില്‍ അമിതവ്യയം വളരെ എളുപ്പത്തില്‍ നമ്മുടെ കുടുംബത്തിനെയും ആമൂലാഗ്രം ഗ്രസിച്ചേക്കാം. ഗൃഹനാഥന്‍ കര്‍ശനവും തന്ത്രപരവുമായ നിലപാടെടുക്കുമ്പോഴാണ് കുടുംബ പ്രയാണം ആസൂത്രിതവും സൗഖ്യപൂര്‍ണവുമാവുന്നത്. വാരാന്ത്യത്തില്‍ ഷോപ്പിങിനിറങ്ങുന്നതാണ് പുതിയ കാലത്തിന്റെ രീതിശാസ്ത്രം. അങ്ങനെ വാങ്ങിക്കൂട്ടുന്ന സാധനങ്ങളില്‍ മിക്കതും അനാവശ്യമോ ഒറ്റ ഉപയോഗത്തിനുശേഷം മറന്നുകളയുന്നതോ ആണ്. അതിന് ചെലവഴിച്ച പണവും സമയവും ഇങ്ങനെ പാഴാകുന്നു. അനാവശ്യമാണെന്ന് തോന്നുന്ന എല്ലാ ചെലവുകളും വേണ്ടെന്ന് വയ്ക്കാന്‍ സാധിക്കണം.  
 
വര്‍ഷത്തില്‍ രണ്ടിലേറെ പുതു വസ്ത്രങ്ങള്‍ വാങ്ങില്ലെന്ന, അടുക്കളയില്‍ ഭക്ഷണം പഴാക്കിക്കളയില്ലെന്ന, അധികമായി പേനകള്‍പോലും  വാങ്ങിക്കൂട്ടില്ലെന്ന തീരുമാനം മുഴുവന്‍ കുടുംബാംഗങ്ങളും ഉള്‍ക്കൊള്ളണം. പ്രത്യേകിച്ചും കുട്ടികളില്‍ ഈ ശീലം തുടക്കത്തിലേ വളര്‍ത്തിയെടുക്കണം. ഷോപ്പിങിന് പോകുന്നതിനു മുന്‍പ് വാങ്ങിക്കേണ്ട സാധനങ്ങളുടെ കൃത്യമായ ലിസ്റ്റ്, അളവടക്കം തയാറാക്കണം. കുടുംബിനികളാണ് ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കേണ്ടത്. വൈദ്യുതി, വെള്ളം തുടങ്ങി നിരവധി വിഭവങ്ങളുടെ ഉപയോഗത്തിലും മിതത്വം ശീലമാക്കിയാല്‍ മാത്രമേ ഗൃഹാന്തരീക്ഷം പ്രഫുല്ലമാവൂ.
 
 ഓരോ കല്യാണത്തിനും ആഘോഷങ്ങള്‍ക്കും പൊതുചടങ്ങുകള്‍ക്കും പുതുവസ്ത്രം വാങ്ങുന്നത് സ്റ്റാറ്റസിന്റെ സിംബലായി കരുതുന്നവര്‍ ഏറെയാണ്. കൂടാതെ  കൊട്ടാര സദൃശ്യമായ ഭവനങ്ങള്‍, ആര്‍ഭാട വിവാഹങ്ങള്‍ തുടങ്ങി, ധൂര്‍ത്തിന്റെ നിര അറ്റമനന്തം  നീണ്ടുകിടക്കുന്നു. മാത്രമല്ല, കുടുംബത്തിന്റെ വരുമാനം പരിഗണിച്ചിട്ടാവില്ല ഈ ചെലവുകള്‍ നിര്‍വഹിക്കാന്‍ പണം കണ്ടെത്തുന്നത്. ഫലമോ, തീര്‍ത്താല്‍ തീരാത്ത കടക്കെണിയില്‍ ആപതിക്കലും. അതതു വ്യക്തികളുടെ സാമ്പത്തിക സ്ഥിതിയും അവരുടെ ചുറ്റുപാടുകളുമാണ്  ധൂര്‍ത്തും ദുര്‍വ്യയവും ആര്‍ഭാടവുമെല്ലാം നിര്‍വചിക്കുന്നതിലെ മാനദണ്ഡം. കാശുളളവര്‍ അത് കെട്ടിപ്പൂട്ടി വച്ചാല്‍ സമൂഹം നിശ്ചലമാകുമെന്നത് തീര്‍ച്ച. ഒപ്പം സമ്പത്ത് ദാരിദ്ര്യത്തേക്കാള്‍ വലിയ പരീക്ഷണമാണെന്ന ബോധത്തോടെയാവണം വിശ്വാസി അവന്റെ കൗടുംബിക ക്രയവിക്രയങ്ങള്‍ക്കു അതിരിടേണ്ടത്. ദുര്‍വ്യയം ചെയ്യുന്നവരെ പിശാചിന്റെ കൂട്ടുകാര്‍ എന്നാണ് അല്ലാഹു പരിചയപ്പെടുത്തുന്നത് (ഇസ്‌റാഅ് 26,27). പിശാചിന്റെ ഏറ്റവും വലിയ സ്വഭാവം ദൈവത്തേയും ദൈവാനുഗ്രഹങ്ങളേയും സര്‍വത്ര നിഷേധിക്കാന്‍ മനുഷ്യനില്‍ പ്രേരണ ജനിപ്പിക്കുക തന്നെ. ധൂര്‍ത്തും ദുര്‍വ്യയവും ചെയ്യുന്നവനും സത്യത്തില്‍ ഇതുതന്നെയാണ് ചെയ്യുന്നത്. കാരണം അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെ നിഷ്ഫലമായി ഉപയോഗിക്കുകയാണല്ലോ ചെയ്യുന്നത്. ഇത് അനുഗ്രഹങ്ങളെയും അനുഗ്രഹിച്ചവനെയും നിഷേധിക്കുന്നതിനു തുല്യമാണ്. നബി(സ) പറയുന്നു: അവന്‍ അടിസ്ഥാനരഹിതങ്ങളായ വര്‍ത്തമാനങ്ങളെയും അനാവശ്യവും അമിതവുമായ ചോദ്യങ്ങളെയും ധനം വെറുതെ പാഴാക്കിക്കളയുന്നതിനെയും വെറുക്കുന്നു. (മുസ്‌ലിം).  വീടിന്റെ വിഷയത്തിലും വാഹനങ്ങളുടെ വിഷയത്തിലും ഈ ഭ്രമം പ്രകടമാണ്. 
 മിതത്വം പാലിച്ചവന്‍ ദരിദ്രനാവുകയില്ലെന്ന നബി(സ)യുടെ ഹദീസ് ഏറെ അര്‍ഥഗര്‍ഭമാണ്. അബുദ്ദര്‍ദാഅ്(റ)വില്‍ നിന്ന് നിവേദനം ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാവുന്നതാണ്. നബി(സ) പറഞ്ഞു: ജീവിതത്തില്‍ മിതത്വം പാലിക്കല്‍ ഒരു വ്യക്തിയുടെ യഥാര്‍ഥ ജ്ഞാനത്തില്‍ പെട്ടതാണ് (അഹ്മദ്).  
 
ഇസ്‌ലാം മുന്നോട്ടു വയ്ക്കുന്ന അമിതവ്യയത്തെക്കുറിച്ചുള്ള ദാര്‍ശനിക കാഴ്ചപ്പാട് സര്‍വകാല പ്രസക്തമാണ്. ഭൗതികവും പാരത്രികവുമായ വിജയമാണതിന്റെ  കേന്ദ്രബിന്ദു. നബി(സ) പറയുന്നു:  അഹങ്കാരവും ധൂര്‍ത്തുമില്ലാതെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ദാനധര്‍മം ചെയ്യുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു അവന്റെ അടിമയില്‍ തന്റെ അനുഗ്രഹങ്ങളെ ദര്‍ശിക്കുന്നത് ഇഷ്ടപ്പെടുന്നു (നസാഇ). വരവറിയാതെ ചെലവഴിക്കുമ്പോഴാണ് കുടുംബ ബജറ്റ് താളം തെറ്റുന്നത്. ഇതു സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളേറെയാണ്. 
 
 സാമ്പത്തിക വരുമാനം വ്യക്തമായി മനസിലാക്കി ചെലവഴിച്ചാല്‍ മാത്രമേ സുസ്ഥിരവും താളാത്മകവുമായ കുടുംബ ജീവിതം സാധ്യമാവൂ. ഭക്ഷണം, വിദ്യാഭ്യാസം, യാത്ര, വസ്ത്രം തുടങ്ങിയവയ്ക്കുള്ള ചെലവുകള്‍ മുന്‍കൂട്ടി കാണല്‍ കുടുംബ ബജറ്റില്‍ ഏറെ പ്രസക്തമാണ്. പണം കൊടുത്ത് വാങ്ങുന്ന ഉല്‍പന്നം ഗുണനിലവാരമുള്ളതാണോ എന്നുറപ്പുവരുത്തുകയും വേണം. പരസ്യത്തിന്റെ മായാവലയത്തില്‍ വിസ്മയഭരിതനായി സാധനങ്ങള്‍ വാങ്ങി കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയാതെ വീണ്ടും അതേ വസ്തു തന്നെ വാങ്ങേണ്ടി വരുമ്പോള്‍ നമുക്ക് നഷ്ടപ്പെടുന്നത് അത്യാവശ്യത്തിന് ഉപയോഗിക്കേണ്ട പണമാണ്. ഓരോ മാസവും വരുമാനവും ചെലവും എഴുതിവയ്ക്കുന്നത് നല്ലതാണ്. ഒരു വര്‍ഷത്തെ സാമ്പത്തിക നില മനസ്സിലാക്കാന്‍ ഇതു സഹായിക്കും. 
 
 നമുക്ക്  വീട്ടില്‍ തന്നെ പല കാര്യങ്ങളും ചെയ്യാനാവും. കൃഷിത്തോട്ടം ഉദാഹരണം. വീട്ടിലേക്കു ആവശ്യമായവ തൊടിയിലും പറമ്പിലും നട്ടുനനച്ച് വിളവെടുക്കുന്ന കാര്‍ഷിക പരിസരം സൃഷ്ടിക്കല്‍ ഏറെ അഭിലഷണീയമാണ്. ഇവ ചിലപ്പോള്‍ വരുമാനമാര്‍ഗവുമാകും. കരകൗശല നിര്‍മാണം, അഗ്രികള്‍ച്ചറല്‍ നഴ്‌സറി, പൗള്‍ട്രി ഫാം തുടങ്ങിയവയും വരുമാന മാര്‍ഗങ്ങളില്‍ പെട്ടതാണ്. നിത്യജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരിനമാണ് മണിമാനേജ്‌മെന്റ്. സ്വന്തമായി പണം നിക്ഷേപം നടത്തുന്നതിനുള്ള നല്ലപാഠങ്ങള്‍ അവര്‍ കണ്ടുപഠിക്കണം. പണം മിച്ചം വയ്ക്കാന്‍ കുട്ടികളെ ശീലിപ്പിക്കണം. ഭക്ഷ്യസാധനങ്ങളുടെ ഉപയോഗം വേണ്ട അളവില്‍ കൂടാതിരിക്കുക പ്രധാനമാണ്. ഭക്ഷിച്ചതിലേറെ നശിപ്പിക്കുന്നതാണ് പല വീടുകളിലെയും പിന്നാമ്പുറക്കാഴ്ച. വീട്ടിലെ അംഗങ്ങള്‍ക്ക് അനുസരിച്ച്  മാത്രം ഭക്ഷണം പാകം ചെയ്താല്‍ വേയ്സ്റ്റാക്കുന്നത് ഒഴിവാക്കാം.   ആഘോഷങ്ങള്‍ക്ക് വരുന്ന അനാവശ്യ ചെലവുകള്‍ നേരത്തെ കണ്ടറിഞ്ഞ് ഒഴിവാക്കുക. സാമ്പത്തിക ഭദ്രത നല്‍കുന്ന മാനസിക സന്തുഷ്ടി അപാരമാണ്.
 
 സുഖാസ്വാദന ത്വരയാണ് കുടുംബങ്ങളെ തളര്‍ത്തുന്ന പ്രധാന വൈറസ്. ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയുമൊക്കെ ഈ ഗണത്തില്‍ വരും.  ആദ്യമൊക്കെ നിയന്ത്രിതമായിക്കുമെങ്കിലും ആസ്വാദന സുഖം ക്രമത്തില്‍ തലക്കുപിടിക്കുകയും പതിയെ നിഷിദ്ധമായ സുഖാസ്വാദനങ്ങളിലേക്ക് കാടുകയറുകയും ചെയ്യും. സുഖം ശീലിച്ചുപോയാല്‍ പിന്നെ അതുപേക്ഷിക്കല്‍ ക്ഷിപ്രസാധ്യമല്ല. സുഖാസ്വാദന ത്വരയെ തൃപ്തിപ്പെടുത്താന്‍ നിഷിദ്ധമായ സമ്പാദന മാര്‍ഗങ്ങളിലാണ് അവര്‍ തുടര്‍ന്ന് ഏര്‍പ്പെടുക. ധനവിനിയോഗത്തിലെ മധ്യമനിലപാടാണ് നല്ല വീടിന്റെ ആമുഖവും ഉള്ളടക്കവും. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  9 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  9 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  9 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  9 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  9 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  9 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  9 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  9 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  9 days ago