സ്കൂളുകളും കോളനികളും കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന: രണ്ടു പേര് അറസ്റ്റില്‍
തിരൂര്‍: സ്കൂളുകളുടെയും കോളനികളുടെയും പരിസരങ്ങളില്‍ തമ്പടിച്ച് കഞ്ചാവു വില്‍ക്കുന്ന രണ്ടു പേര് അറസ്റ്റില്‍. എടപ്പാള്‍ ഐക്കലാട് പരുവിങ്ങല്‍ വീട്ടില്‍ അബ്ദുല്‍ മന്‍സൂര്‍, പാലക്കാട് മലമ്പുഴ വടക്കേത്തറ ദേശത്ത് താഴത്തെ മേലെടത്തില് കണ്ണന് എന്നിവരാണ് പിടിയിലായത്. ഒരു കിലോയിലധികം കഞ്ചാവുമായി വൈരങ്കോട് നിന്ന് എക്സൈസ് സംഘമാണ് മന്‍സൂറിനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് ഇയാള്‍ പിടിയിലായത്.
മന്‍സൂറില്‍ നിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ 165 ഗ്രാം കഞ്ചാവുമായി തിരൂര്‍ എക്സൈസ് സി.ഐ എസ്. ഭുവനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണനെ പിടികൂടുകയായിരുന്നു. മന്‍സൂറിനെ വടകര എന്‍.ഡി.പി.എസ് കോടതിയിലും കണ്ണനെ തിരൂര്‍ മജിസ്ട്രേറ്റ് കോടതിയിലും ഹാജരാക്കി. സ്കൂളുകളും കോളനികളും കേന്ദ്രീകരിച്ച് സ്ഥിരമായി കഞ്ചാവു വില്‍ക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് പ്രതികളെന്ന് എക്സൈസ് സി.ഐ പറഞ്ഞു.
തിരൂര്‍ എക്സൈസ് സി.ഐയ്ക്ക് പുറമേ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്. പ്രദീപ്കുമാര്‍, മലപ്പുറം എക്സൈസ് ഇന്റലിജന്‍സിലെ പ്രിവന്റീവ് ഓഫീസര്‍ എസ്.ജി. സുനില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍.കെ. മീനുരാജ്, കെ.പി മനോജന്, കെ. ശിഹാബുദ്ദീന്, ടി.കെ വേലായുധന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മിന്നല്‍ പരിശോധനയും അറസ്റ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."