ദോഹയില്‍ നിന്ന് തിരുവനന്തപുരത്തെത്തി കാസര്‍കോട്ടേക്ക് കെ.എസ്.ആര്.ടി.സിയില്‍ പോയവര്‍ക്ക് ഭക്ഷണം വെള്ളവും കിട്ടിയില്ല
തിരുവനന്തപുരം: ദോഹയില്‍ നിന്നെത്തിയ പ്രവാസികള്‍ക്ക് കാസര്‍കോട്ടേക്കുള്ള യാത്രക്കിടയില്‍ വെള്ളവും ഭക്ഷണവും കിട്ടിയില്ലെന്ന് പരാതി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തി കാസര്‍കോട്ടേക്ക് കെ.എസ്.ആര്.ടി.സി ബസില്‍ തിരിച്ച യാത്രക്കാര്‍ക്കാണ് തിന്നാനും കുടിക്കാനും ഒന്നും കിട്ടാതിരുന്നത്. ഇതോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. ബസ് നിര്‍ത്തിച്ച് യാത്രക്കാര്‍ ഇറങ്ങുകയും ചെയ്തു.
പൊലിസ് ഇടപെട്ട് ഭക്ഷണവും വെള്ളവും നല്‍കിയോടെ യാത്ര തുടരുകയായിരുന്നു.
181 യാത്രക്കാരുമായി ദോഹയില്‍ നിന്നുള്ള വിമാനം പുലര്‍ച്ചെ 12.50നാണ് തിരുവനന്തപുരത്ത് എത്തിയത്. 14 ഗര്‍ഭിണികളും 23 കുട്ടികളും 60 വയസ്സിന് മുകളില്‍ ഉള്ള 25 പേരും അടങ്ങുന്ന സംഘമാണ് തിരുവനന്തപുരത്തേക്കുള്ള ആദ്യ സര്‍വീസില്‍ എത്തിയത്.
കേരളത്തിലെ 12 ജില്ലകളില്‍ നിന്നുള്ളവരും വിമനത്തിലുണ്ട്. 20 പേരുടെ സംഘമായി തെര്‍മല്‍ പരിശോധന നടത്തിയ ശേഷം ഇതിന് ശേഷം ജില്ലകള്‍ തിരിച്ച് യാത്രക്കാരെ പുറത്ത് എത്തിച്ചു. അവസാന നിമിഷത്തെ അപ്രതീക്ഷിത പ്രശങ്ങള്‍ കാരണം റദ്ദാക്കപ്പെട്ട വിമാനമാണ് 2 ദിവസത്തിന് ശേഷം സര്‍വീസ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."