'ആദ്യം ഞങ്ങളെ ജീവനോടെ വീട്ടിലെത്തിക്കൂ..എന്നിട്ടാവാം പാക്കേജുകള്‍'- പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ അതിഥി തൊഴിലാളികള്‍
ന്യൂഡല്‍ഹി: ജീവനോടെ വീട്ടിലെത്തിയെങ്കിലല്ലേ...ഞങ്ങള്‍ക്കായി പാക്കേജുകളുടെ ആവശ്യമുള്ളൂ. അന്യനാട്ടിലെ പട്ടിണി മരണം പേടിച്ച് സ്വന്തം കൂരയിലെ പട്ടിണിയിലേക്ക് കാതങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന ഒരു അതിഥി തോഴിലാളി സ്ത്രീയുടെ പ്രതികരണമാണിത്. ദിവസങ്ങളായി അന്നവും വെള്ളവുമില്ലാതെ കാതങ്ങള്‍ താണ്ടുകയാണ് അവര്‍. തങ്ങളുടെ സ്വന്തം നാട്ടിലൊന്ന് എത്തിക്കിട്ടാന്‍.
'ഒരു ജോലിയുമില്ലാതെ എങ്ങനെ ജീവിക്കും അതില്‍ എന്താണ് സന്തോഷം. ഞാന്‍ ഒരു തൊഴിലാളിയാണ്. എനിക്കവിടെ ജോലിയില്ല. ഞാന്‍ എന്ത് ഭക്ഷിക്കും. നാട്ടിലെത്തിയാല്‍ വയലിലെങ്കിലും പണി ചെയ്യാം'- പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ കുറിച്ചുള്ള ചോദ്യത്തിന് അവര്‍ നല്‍കിയ ആദ്യ പ്രതികരണമായിരുന്നു ഇത്. ആദ്യം സുരക്ഷിതമായി തങ്ങളെ വീട്ടിലെത്തിക്കുകയാണ് ചെയ്യേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി കൊവിഡ്, സാമ്പത്തി പ്രതിസന്ധികളെ നേരിടാന്‍ 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ജി.ഡി.പിയുടെ ഏകദേശം പത്തു ശതമാനമാണിത്. ചെറുകിട ബിസിനസുകള്‍, തൊഴിലാളികള്‍, കര്‍ഷകര്‍, മധ്യവര്‍ഗം, കുടിയേറ്റ തൊഴിലാളികള്‍ തുടങ്ങിയവരെ സഹായിക്കാനാണ് പാക്കേജെന്ന് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിനിടെ പറഞ്ഞിരുന്നു.
ഈ പാക്കേജിന്റെ വിശദീകരണം നല്‍കാന്‍ ധനമന്ത്രി ഒരു വാര്‍ത്താസമ്മേളന പരമ്പര തന്നെ സംഘടിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."