സ്വയം പര്യാപ്ത ഇന്ത്യക്കായി 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്: വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി
ന്യൂഡല്‍ഹി: 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിലൂടെ ലക്ഷ്യമിടുന്നത് സ്വയം പര്യാപ്ത ഇന്ത്യയാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.പാക്കേജ് സമൂഹത്തിന്റെ നന്മയ്ക്കാണ്.സ്വയം ആര്‍ജ്ജിത ഭാരതമാണ് പാക്കേജിലൂടെ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.
കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് വിശദീകരിക്കുകയായിരുന്നു ധനമന്ത്രി ഏഴു മേഖലകളില്‍ നടത്തിയ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് പാക്കേജ് തയ്യാറാക്കിയത്.സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ തുടര്‍ച്ചയാകും ഇതെന്ന് ധനമന്ത്രി കൂട്ടിചേര്‍ത്തു.
സാമ്പത്തിക പാക്കേജില്‍ ഭൂമി, തൊഴില്‍, മൂലധന നിക്ഷേപങ്ങള്‍, സംരഭങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നു. രാജ്യത്ത് പണലഭ്യത ഉറപ്പാക്കാനായി 15 നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്തെ അഭിസംബോധന ചെയ്യവേ ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി മുന്നോട്ടുവെച്ചത് രാജ്യത്തിനായുള്ള പുതിയ കാഴ്ചപ്പാടാണ്. സ്വാശ്രയത്വത്തില്‍ ഊന്നിയുള്ള ഇന്ത്യ സൃഷ്ടിക്കാനാണ് ശ്രമം. എന്നാല്‍ ലോകത്ത് ഒറ്റപ്പെട്ട് നില്‍ക്കുകയല്ല ഇതിലൂടെ ഉദ്ദശിക്കുന്നത്.
സ്വാശ്രയത്വ ഭാരതത്തിന് അഞ്ച് തൂണുകളാണ് ഉള്ളത്. സമ്പദ്‌വ്യവസ്ഥ, അടിസ്ഥാന സൗകര്യം, വ്യവസ്ഥ, ജനസഖ്യ, ആവശ്യകത ( എക്കണോമി, ഇന്‍ഫ്രാസ്ട്രക്ചര്‍, സിസ്റ്റം, ഡെമോഗ്രാഫി, ഡിമാന്‍ഡ് ) എന്നിവയാണെന്നും മന്ത്രി പറഞ്ഞു.
പദ്ധതികള്‍ ഇങ്ങനെ
എം.എസ്.എം.ഇ ഉള്‍പ്പെടെ ബിസിനസുകള്‍ക്ക് ഈടില്ലാ വായ്പ
- ഈടില്ലാ വായ്പയ്ക്കായി പാക്കേജില്‍ 3 ലക്ഷം കോടി രൂപ
- ബാങ്കുകളില്‍ നിന്നും എന്‍.ബി.എഫ്.സികളില്‍ നിന്നും വായ്പ ലഭിക്കും
- 29.02.2020 വരെയുള്ള മുഴുവന്‍ കുടിശ്ശികയുടെ 20 ശതമാനം വരെ വായ്പ
- 25 കോടി വരെ കുടിശ്ശികയും 100 കോടി ടേണ്‍ഓവറുമുള്ള കമ്പനികള്‍ക്ക് അര്‍ഹത
- നാലു വര്‍ഷത്തേക്കാണ് വായ്പ, മുതല്‍ തിരിച്ചടവിന് 12 മാസത്തെ മൊറട്ടോറിയവും ലഭിക്കും
- 2020 ഒക്ടോബര്‍ 31 വരെ പദ്ധതി പ്രാബല്യത്തില്‍
- ഗ്വാറന്റീ ഫീ വേണ്ട, പുതിയ ഈടുകള്‍ വേണ്ട
- 45 ലക്ഷം ബിസിനസ് യൂനിറ്റുകള്‍ക്ക് ഉപകാരപ്പെടും
എം.എസ്.എം.ഇ (സൂക്ഷ്മ, ചെറുകിട, ഇടത്തരം) കളുടെ നിര്‍വചനം മാറ്റി
- നിക്ഷേപ പരിധി നാലിരട്ടിയോളം ഉയര്‍ത്തി.
- നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തും
- ഉല്‍പാദന സേവനമേഖലകള്‍ തമ്മിലുള്ള അന്തരം ഇല്ലാതാക്കി
200 കോടി രൂപ വരെ ആഗോള ടെണ്ടര്‍ ആവശ്യമില്ല
- 200 കോടി രൂപ വരെയുള്ള ടെണ്ടറുകള്‍ക്ക് ആഗോള ടെണ്ടര്‍ ആവശ്യമില്ല.വിദേശ കമ്പനികളുമായി ഇന്ത്യന്‍ എം.എസ്.എം.ഇകള്‍ പലപ്പോഴും മോശം മത്സരം കാഴ്ചവയ്ക്കുന്നതിനാലാണ് ഇത് മാറ്റിയത്
ചെറുകിട വ്യവസായങ്ങള്‍ക്ക് 20,000 കോടി സാമ്പത്തിക സഹായം നല്‍കും
- തകര്‍ച്ച നേരിട്ട ചെറുകിട വ്യവസായ മേഖലകള്‍ക്കായി 20,000 കോടിയുടെ സാമ്പത്തിക സഹായം നല്‍കും.ഇത് രണ്ട് ലക്ഷം വ്യവസായകര്‍ക്ക് സഹായം ചെയ്യും.
കരാറുകള്‍ക്ക് ആറു മാസം വരെ ഇളവ്
- റെയില്‍വേ, റോഡ്, ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലംയ, സെന്‍ട്രല്‍ പബ്ലിക്ക് വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് പണികള്‍ക്ക് ബാധകം
നിര്‍മാണ പ്രവര്‍ത്തനം, ഗൂഡ്‌സ് ആന്റ് സര്‍വീസ് കരാറുകളും ഉള്‍പ്പെടും - പണമൊഴുക്ക് കൂട്ടാനായി ഭാഗികമായി പൂര്‍ത്തിയായവയ്ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ ബാങ്ക് ഗാരണ്ടികള്‍ ഭാഗികമായി വിട്ടുകൊടുക്കും
പി.എഫ് വിഹിതം മൂന്നുമാസം കൂടി കേന്ദ്ര സര്‍ക്കാര്‍ വഹിക്കും
- നൂറില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ പിഎഫ് വിഹിതം 10 ശതമാനമാക്കി കുറച്ചു.
മേക്ക് ഇന്ത്യ പദ്ധതിക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കും
ഐ.ടി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തിയ്യതി നീട്ടി
- ആദായനകുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തിയ്യതി ജൂലൈ 31 ല്‍ നിന്ന് നവംബര്‍ 30 ലേക്ക് നീട്ടി
നാളെ മുതല്‍ 2021 മാര്‍ച്ച് 31 വരെ ടി.ഡി.എസ്, ടി.സി.എസ് നിരക്ക് 25 ശതമാനം കുറച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."