സംസ്ഥാനങ്ങള്‍ക്ക് അധികഭാരം നല്‍കി കേന്ദ്രം കൈയൊഴിയുന്നു, നിര്‍മല സീതാരാമന്റെ പ്രഖ്യാപനങ്ങള്‍ക്കെതിരേ തോമസ് ഐസക്
തിരുവനന്തപുരം: ആളുകളുടെ കൈയില്‍ പണമെത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടതെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പ്രഖ്യാപനത്തെക്കുറിച്ച് പ്രതികരിച്ചു. ആകെയുള്ളത് 500 വീതം തവണകളായി 1500 രൂപ ജന്‍ധന്‍ അക്കൗണ്ടില്‍ നല്‍കുന്നതാണ്. വണ്ടിക്കു മുന്നില്‍ കുതിരയെ കെട്ടുന്നതു പോലെയാണിതെന്നും തോമസ് ഐസക് പരിഹസിച്ചു.
കേന്ദ്രസര്‍ക്കാര്‍ കൈ നനയാതെ മീന്‍ പിടിക്കുകയാണ്. എല്ലാം ബാങ്കിന്റെ തലയിലേക്ക് വയ്ക്കുകയാണ് എന്നും തോമസ് ഐസക് ആരോപിച്ചു.
കേന്ദ്രമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ സഹായകരമായെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം നല്‍കിയെങ്കിലും അതിന്റെ പലിശ ആര് നല്‍കുമെന്ന് തോമസ് ഐസക് ചോദിച്ചു. കൊവിഡ് കാലത്തെ പലിശ തുക ബാങ്കുകള്‍ വഹിക്കണം. പങ്ക് സര്‍ക്കാരും ഏറ്റെടുക്കണം. ഒരു വര്‍ഷത്തേക്ക് കര്‍ഷകര്‍ക്കുള്‍പ്പടെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇലക്ട്രിസിറ്റി കമ്പനികള്‍ക്ക് ഗ്യാരണ്ടി നല്‍കുന്നതു വഴി സംസ്ഥാനങ്ങള്‍ക്ക് അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്. സംസ്ഥാനങ്ങളെ കുറിച്ച് ഒരു വാക്ക് പോലും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞിട്ടില്ല. ഒരു മിനുക്ക് പണിക്കാണ് മോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സ്വാശ്രയ ഇന്ത്യയെ കുറിച്ച് പറയുന്ന സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ഒന്നും നല്‍കുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."