ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ വേണം: ഐ.വൈ.സി.സി ബഹ്‌റൈന്‍
മനാമ: കൊവിഡ്19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൂടുതല്‍ സര്‍വിസുകള്‍ നടത്തണമെന്ന് ഐ.വൈ.സി.സി ബഹ്‌റൈന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.ഗള്‍ഫ് രാഷട്രങ്ങളില്‍ അര്‍ഹരായ ലക്ഷക്കണക്കിന് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുവാന്‍ എംബസ്സിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, എന്നാല്‍ അതിന് ആനുപാതികമായി ഫ്‌ലൈറ്റ് ഷെഡ്യൂള്‍ ചെയ്തിട്ടില്ല.
സര്‍വിസുകളുടെ എണ്ണം വര്‍ധിപ്പിച്ചില്ല എങ്കില്‍ ഈ ആളുകളെ നാട്ടില്‍ എത്തിക്കുവാന്‍ മാസങ്ങള്‍ വേണ്ടി വരും. കേരള സര്‍ക്കാര്‍ പറയുന്നത് അനുസരിച്ച് 3 ലക്ഷം ആളുകളെ ക്വാറന്റയിന്‍ ചെയ്യുവാനുള്ള സജ്ജീകരണങ്ങള്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ ഒരുക്കിയിട്ടുണ്ട് എന്നാണ് കേരള സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രവാസികള്‍ കേരളത്തില്‍ എത്തിയാലും ബുദ്ധിമുട്ട് ഉണ്ടാകുവാന്‍ സാധ്യതയില്ല.മുന്‍ഗണന വിഭാഗത്തിലുള്ള ആളുകളെ കൂടുതലായി കൊണ്ട് പോകുവാനും ശ്രദ്ധിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ പല രാജ്യങ്ങളില്‍ നിന്നും പോയവരുടെ കൂട്ടത്തില്‍ അനര്‍ഹര്‍ ഇടം പിടിച്ചതായി അഴിയുവാന്‍ സാധിച്ചു. വരും ദിവസങ്ങളില്‍ അങ്ങനെ ഒരു സാഹചര്യം ഉണ്ടാകാതെ എംബസി അധികൃതര്‍ ശ്രദ്ധിക്കണം.
ഇപ്പോഴും രോഗികളും,ഗര്‍ഭിണികളും,ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരും ഉണ്ട് അവരെ മാറ്റി നിര്‍ത്തി അനര്‍ഹരെ കൊണ്ട് പോകുന്ന രീതി അംഗീകരിക്കുവാന്‍ സാധിക്കില്ല എന്നും ഐ വൈ സി സി ബഹ്‌റൈന്‍ ദേശീയ പ്രസിഡന്റ് അനസ് റഹീം,ജനറല്‍ സെക്രട്ടറി എബിയോണ്‍ അഗസ്റ്റിന്‍,ട്രഷര്‍ നിധീഷ് ചന്ദ്രന്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."