ബജറ്റില്‍ തുകയില്ല; നിലമ്പൂര്‍ ഗവ. കോളജില്‍ ഈ വര്‍ഷം കോഴ്സുകള്‍ ആരംഭിക്കില്ല
നിലമ്പൂര്‍: സംസ്ഥാന ബജറ്റില്‍ നിലമ്പൂരില്‍ ഗവ. കോളജിന് ഫണ്ട് അനുവദിക്കാത്തിനാല്‍ കോളജിന്റെ നിലനില്‍പ്പ് അവതാളത്തില്‍. പുതിയ കോളജുകളോ കോഴ്സുകളോ അനുവദിക്കാനാവില്ലെന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനമാണു നിലമ്പൂര്‍ ഗവണ്മെന്റ് കോളജിനു തിരിച്ചടിയായത്. പ്ലാന്റേഷന് മേഖലയിലെ സര്‍ക്കാര്‍ കോളജുകളായ കല്‍പ്പറ്റ, മൂന്നാര്‍, കട്ടപ്പന എന്നിവിടങ്ങളിലെ സര്‍ക്കാര്‍ കോളജുകളില്‍ രണ്ടു വീതം ബിരുദാനന്തര കോഴ്സുകള്‍ മാത്രമാണ് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്.
മുന്‍ സര്‍ക്കാര്‍ ഫെബ്രുവരി ഒമ്പതിനാണ് നിലമ്പൂരില്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് അനുവദിച്ച് ഉത്തരവിറക്കിയത്. മാനവേദന് സ്കൂളിന്റെ സ്ഥലത്തുനിന്നും ആറേക്കര്‍ കോളജിനു വിട്ടുനല്‍കാനും തീരുമാനിച്ചു. കോളജിന്റെ പ്രവര്‍ത്തനത്തിന് കൊണ്ടോട്ടി ഗവ. കോളജിലെ അറബിക് അസിസ്റ്റന്റ് പ്രഫസര്‍ എം.പി സമീറയെ സ്പെഷല്‍ ഓഫീസറായും നിയമിച്ചു. മാനവേദന് സ്കൂള്‍ കെട്ടിടത്തില്‍ കോളജ് ഓഫീസും പ്രവര്‍ത്തനമാരംഭിച്ചു. ഓഫീസ് പ്രവര്‍ത്തനത്തിന് ക്ലാര്‍ക്കിനെയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
ഈ അധ്യയന വര്‍ഷം ഒന്നാം വര്‍ഷ ഡിഗ്രി കോഴ്സുകള്‍ ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ കോളജിലേക്കുള്ള കോഴ്സുകള്‍ അനുവദിച്ചുകിട്ടിയിരുന്നില്ല. ബി.എസ്.സി മാത്സ്, ബി.കോം ഫിനാന്‍സ്, ബി.എ ട്രാവല്‍ ആന്റ് ടൂറിസം, ബി.എ അറബിക്, ബി.എ മലയാളം എന്നീ കോഴ്സുകളാണ് ആവശ്യപ്പെട്ടിരുന്നത്.
അപേക്ഷ ഫോമടക്കം നിലമ്പൂരിലെ കോളജ് ഓഫിസില്‍ എത്തിയിട്ടുണ്ട്. ഇതിനിടെയാണ് ബജറ്റ് പ്രസംഗത്തില്‍ പുതിയ കോളജുകള്‍ അനുവദിക്കില്ലെന്നു ധനമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതു സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കോളജ് സ്പെഷല്‍ ഓഫീസര്‍ എം.പി സമീറ പറഞ്ഞു. ഗവണ്മെന്റ് കോളജ് ഈ വര്‍ഷം തന്നെ തുടങ്ങുന്നതിനായി ഇടപെടുമെന്നു പി.വി അന്‍വര്‍ എം.എല്‍.എ നേരത്തെ അറിയിച്ചിരുന്നു. കോളജില്‍ പ്രവേശന നടപടികള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കോളജിനായുള്ള നഗരസഭയും നാട്ടുകാരും പി.ടി.എയും ചേര്‍ന്നുണ്ടാക്കിയ ജനകീയ സമിതിയുടെ കണ്‍വീനര്‍ ആര്യാടന് ഷൗക്കത്ത് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
പുതിയ തസ്തികകളൊന്നും സൃഷ്ടിക്കാതെ തന്നെ കോളജ് പ്രവര്‍ത്തനം ആരംഭിക്കാനാവുമെന്നും നേരത്തെ കൊണ്ടോട്ടി, താനൂര്‍ ഗവണ്മെന്റ് കോളജുകളുടെ കാര്യത്തില്‍ ഈ കീഴ്വഴക്കമുണ്ടെന്നതിനാല് കോളജിന്റെ പ്രവര്‍ത്തനത്തിന് ഇത് തടസമല്ല. നേരത്തെ കോളജ് ഓഫിസ് മാനവേദന് സ്കൂളില്‍ നിന്നും നഗരസഭാ കെട്ടിടത്തിലേക്കു മാറ്റാനുള്ള നീക്കത്തിനെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജനപ്രതിനിധികളും വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തിയതോടെ ഈ നീക്കത്തില്‍ നിന്നും നഗരസഭ പിന്‍വലിയുകയായിരുന്നു.
അതേസമയം മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ബജറ്റില്‍ നിലമ്പൂര്‍ ഗവ. കോളജിനായി ഒന്നും വകയിരുത്തിയിട്ടില്ലെന്നും ഇതിനാലാണ് ഈ ബജറ്റില്‍ നിലമ്പൂര്‍ ഗവ. കോളജ് പരിഗണിക്കാതെ പോയതെന്നും പി.വി അന്‍വര്‍ എംഎല്‍എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."