പാകിസ്താന്റെ പോസ്റ്റര്‍ ബോയ് മോദി തന്നെയെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പാകിസ്താനിലെ ബാലാകോട്ടില്‍ വ്യോമസേനയുടെ ആക്രമണത്തില്‍ സംശയം പ്രകടിപ്പിച്ച പ്രതിപക്ഷ നേതാക്കള്‍ പാകിസ്താന്റെ പോസ്റ്റര്‍ ബോയികളാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരേ അതേ നാണയത്തില്‍ തിരിച്ചടി നല്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പാകിസ്താന്റെ പോസ്റ്റര്‍ ബോയികള്‍ തങ്ങളല്ല, മറിച്ച് മോദി തന്നെയാണെന്ന് രാഹുല്‍ ആരോപിച്ചു. പത്താന്‍കോട്ട് സൈനിക കേന്ദ്രത്തിനുനേരെ നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായം തേടിയ ആളാണ് മോദി. പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രത്യേക ക്ഷണം ലഭിച്ചതും മോദിക്കാണ്. അപ്പോള്‍ ആരാണ് പോസ്റ്റര്‍ ബോയ് എന്ന് എല്ലാവര്ക്കും വ്യക്തമാകുമെന്ന് രാഹുല്‍ പറഞ്ഞു.
ഫെബ്രുവരി 26ന് ബാലാകോട്ട് ഭീകര താവളത്തിനുനേരെ വ്യോമസേന നടത്തിയ ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു, എത്രപേര്‍ക്ക് പരുക്കേറ്റു എന്നീ കാര്യങ്ങള്‍ വ്യക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ ആക്രമണത്തെക്കുറിച്ച് വ്യക്തമായ വിവരം നല്കാന് സര്‍ക്കാരിനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."