HOME
DETAILS
MAL
നാടിന്റെ ദാഹമകറ്റാന്‍ ഉറവ
backup
April 10 2017 | 21:04 PM
ഫറോക്ക്: കോര്‍പ്പറേഷന്‍ 43ാം ഡിവിഷന്‍ കൗണ്‍സിലര്‍ എം.മൊയ്തീന്റെ നേതൃത്വത്തില്‍ സൗജന്യ കുടിവെള്ള വിതരണ പദ്ധതി ഉറവ വി.കെ.സി.മമ്മദ്‌കോയ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. ടി.മൊയ്തീന്‍ കോയ അധ്യക്ഷനായി. കൗണ്‍സിലര്‍ മുല്ലവീട്ടില്‍ മൊയ്തീന്‍, എം.മമ്മദ് കോയ എന്നിവര്‍ സംസാരിച്ചു. ദുബൈയില്‍ ജോലി ചെയ്യുന്ന കൊളത്തറ - മോഡേണ്‍ പ്രദേശവാസികളുടെ കൂട്ടായ്മയായ കെ.എം.കെ അംഗങ്ങള്‍ക്കിടയില്‍ നിന്ന് സമാഹരിച്ച 25000 രൂപ 'ഉറവ' പദ്ധതിക്ക് വേണ്ടി ചടങ്ങില്‍ കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."