പ്രവേശന പരീക്ഷകളുടെ തിയതികള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് (കീം) പരീക്ഷകള്‍ ജൂലൈ 16 ന് രാവിലെയും വൈകിട്ടുമായി ഒറ്റ ദിവസം നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ത്രിവത്സര എല്‍.എല്‍.ബി കോഴ്സ് പ്രവേശനത്തിനുള്ള പരീക്ഷ ജൂണ്‍ 13 നും പഞ്ചവത്സര എല്‍.എല്‍.ബി എന്‍ട്രന്‍സ് പരീക്ഷ ജൂണ്‍ 14 നും എം.ബി.എ എന്‍ട്രന്‍സ് പരീക്ഷ ജൂണ്‍ 21നും എല്‍.എല്‍.എം എന്‍ട്രന്‍സ് പരീക്ഷ ജൂണ്‍ 28 നും ഓണ്‍ലൈനായി നടത്തും. എം.സി.എ പ്രവേശനപരീക്ഷ ജൂലൈ നാല് എന്നീ തിയതികളില്‍ നടക്കും. സംസ്ഥാനത്തിനു പുറത്ത് പരീക്ഷാ സെന്റര്‍ തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് സെന്റര്‍ മാറ്റുവാനുള്ള അവസരമുണ്ടായിരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പോളിടെക്നിക് കോഴ്സ് പാസായവര്‍ക്ക് ബിടെക് കോഴ്സിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി അഡ്മിഷന് പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ല. പകരം മാര്‍ക്കിന്റെ അടിസ്ഥാനത്തിലാകും 2020-21 അദ്ധ്യായന വര്‍ഷം മുതല്‍ പ്രവേശനം നടത്തുക.
ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന പോളിടെക്നിക് അവസാന വര്‍ഷ പരീക്ഷകള്‍, പഠിക്കുന്ന സ്ഥാപനം അകലെയാണെങ്കില്‍ വീടിനടുത്തുള്ള പോളിടെക്നിക് കോളേജില്‍ എക്സാം എഴുതാന്‍ ബന്ധപ്പെട്ട കുട്ടികള്‍ക്ക് അവസരം നല്‍കാനും നിശ്ചയിച്ചിട്ടുണ്ട്. പോളിടെക്നിക് പരീക്ഷയ്ക്ക് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെപോയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതുന്നതിന് അനുവാദം നല്‍കും. അവര്‍ പിന്നീട് പരീക്ഷ ഫീസ് അടച്ചാല്‍ മതിയാകും.
യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ടുമെന്റുകളിലും കോളേജുകളിലും ഫസ്റ്റ് സെമസ്റ്റര്‍ ഒഴിച്ചുള്ള എല്ലാ സെമസ്റ്റര്കാര്ക്കും ജൂണ്‍ ഒന്ന് മുതല്ക്കു തന്നെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അരംഭിക്കുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അതേസമയം റഗുലര്‍ ക്ലാസ്സുകള്‍ ജൂലൈ മാസത്തില്‍ തന്നെ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."