മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്: ഫണ്ട് ലഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ മുഴുവന്‍ ഫണ്ടും കഴിഞ്ഞ മാര്‍ച്ച് 31നകം നല്‍കുമെന്ന വാഗ്ദാനം നടപ്പിലാകാത്ത സാഹചര്യത്തില്‍ വീണ്ടും ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. നഗരത്തിലെ പ്രധാനമായ ഈ റോഡിന്റെ വികസനം കിഫ്ബിയിലെ ആദ്യ പ്രൊജക്ടായി ഉള്‍പ്പെടുത്തുമെന്നും ഇനി കാത്തിരിപ്പിന്റെയോ സമരത്തിന്റെയോ ആവശ്യം വരില്ലെന്നും കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് ധനകാര്യമന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രസ്താവിച്ചിരുന്നതാണ്. എന്നാല്‍ കിഫ്ബിയുടെ രണ്ടുയോഗങ്ങളില്‍ നാലായിരം കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും യാതൊരു ഫണ്ടും ഈ റോഡിന് അനുവദിച്ചില്ലെന്ന് ആക്ഷന്‍ കമ്മിറ്റി പറഞ്ഞു.
യോഗത്തില്‍ പ്രസിഡന്റ് എം.ജി.എസ് നാരായണന്‍ അധ്യക്ഷനായി. വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി വാസുദേവന്‍, തായാട്ട് ബാലന്‍, കെ.വി സുനില്‍കുമാര്‍, കെ.പി വിജയകുമാര്‍, പ്രദീപ് മാമ്പറ്റ, പി.എം കോയ, എ.കെ ശ്രീജന്‍, സിറാജ് വെള്ളിമാട്കുന്ന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."