HOME
DETAILS

ഇന്ത്യയിൽ കുടുങ്ങിയ ആരോഗ്യ മന്ത്രാലയ ജീവനക്കാരിൽ ആദ്യ സംഘം സഊദിയിലെത്തി

  
backup
May 14, 2020 | 3:17 AM

moh-employees-first-batch-came-from-india2020

    റിയാദ്: കൊവിഡ്-19 വൈറസ് വ്യാപന പാശ്ചാതലത്തിൽ വിമാന സർവ്വീസ് നിർത്തിവെച്ചതിനെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള  തൊഴിലാളികളുടെ ആദ്യ സംഘം സഊദിയിലെത്തി. കൊച്ചിയിൽ നിന്നാണ് ആദ്യ ഇന്ത്യൻ സംഘം സഊദിയിലെ തബൂക്കിൽ വന്നിറങ്ങിയത്. രാജ്യത്ത് വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ലീവിന് പോയവരെ സഊദിയിലേക്ക് തിരിച്ചെത്തിക്കാനുള്ള സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം ഇന്ത്യയിൽ കുടുങ്ങിയ ആരോഗ്യ മന്ത്രാലയ പ്രവർത്തകരെ തിരിച്ചെത്തിക്കാൻ മന്ത്രാലയം നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. സഊദി എയർലൈൻസിന്റെ പ്രത്യേക വിമാനത്തിൽ എത്തിയ ആദ്യ സംഘത്തിൽ 210 ആരോഗ്യ പ്രവർത്തകരാണ് ഉൾപ്പെട്ടിട്ടുള്ളത്. 

   ആരോഗ്യ സുരക്ഷ പരിഗണിച്ച് സമ്പർക്കം ഒഴിവാക്കാനായി ഒന്നിടവിട്ട സീറ്റുകളിൽ ഇരുത്തിയാണ് യാത്ര അനുവദിച്ചത്. തബൂക്കിലെത്തിയ സംഘത്തെ പ്രത്യേക ഹോട്ടലിലിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ 14 ദിവസത്തെ ക്വാറന്റൈന് ശേഷം ആരോഗ്യ പരിശോധനക്ക് വിധേയമാക്കി കൊവിഡ് ബാധ ഇല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷമായിരിക്കും ഇവരെ ജോലിയില്‍ പ്രവേശിപ്പിക്കുക. നേരത്തെ, റിയാദിൽ എത്തിച്ചേരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ തബൂക്ക് എയര്‍പോര്‍ട്ടിലാണ് ആരോഗ്യ പ്രവര്‍ത്തകരെ പ്രത്യേക വിമാനത്തില്‍ എത്തിച്ചത്. നാട്ടിലുള്ള ആരോഗ്യ പ്രവർത്തകരെ തിരിച്ചെത്തിക്കാൻ ഡൽഹിയിലെ സഊദി കോൺസുലേറ്റിനു കീഴിൽ പ്രത്യേക രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈല്‍ പ്രധാനമന്ത്രിക്ക് മാപ്പ് നല്‍കാന്‍ പ്രസിഡന്റിന് കഴിയില്ലെന്ന് നെതന്യാഹുവിന്റെ മുന്‍ അഭിഭാഷകന്‍

International
  •  4 days ago
No Image

കൈക്കൂലി കേസ്; വിജിലൻസ് വലയിൽ ഈ വർഷം കുടുങ്ങിയത്  70 ഉദ്യോഗസ്ഥർ

Kerala
  •  4 days ago
No Image

'രാജ്ഭവന്‍ ഇനി ലോക്ഭവന്‍': ഇന്ന് മുതല്‍ പേര് മാറ്റം, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ വിജ്ഞാപനം ഇറക്കും

Kerala
  •  4 days ago
No Image

മെഡിസെപ് വിവരശേഖരണം സമയം നീട്ടി; ഡിസംബര്‍ 10 വരെ 

Kerala
  •  4 days ago
No Image

കാനത്തിൽ ജമീലയുടെ ഖബറടക്കം നാളെ

Kerala
  •  4 days ago
No Image

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനവിരുദ്ധതയിൽ മത്സരിക്കുകയാണ്: പി.ജെ ജോസഫ്

Kerala
  •  4 days ago
No Image

കെഎസ്ആര്‍ടിസി ബസ്സില്‍ ബൈക്കിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  4 days ago
No Image

കിഫ്‌ബി മസാല ബോണ്ട് കേസ്; മുഖ്യമന്ത്രിക്ക് ഇ.ഡി നോട്ടീസ്

Kerala
  •  4 days ago
No Image

ഡിറ്റ്‌വാ ചുഴലിക്കാറ്റ്: വിവിധ ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പും സ്‌കൂളുകള്‍ക്ക് അവധിയും; കനത്ത ജാഗ്രതയില്‍ തമിഴ്‌നാട്

Kerala
  •  4 days ago
No Image

പാക് അധീന കശ്മിര്‍ ഇന്ത്യയില്‍; രാജ്യാന്തര വ്യാപാര പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി

National
  •  4 days ago