തദ്ദേശ തെരഞ്ഞെടുപ്പ്; മലയാളി സ്ഥാനാർഥികളില്ലാതെ മൂന്ന് പഞ്ചായത്തുകൾ
തൊടുപുഴ: മലയാളി സ്ഥാനാർഥികളില്ലാതെ ഇടുക്കി ജില്ലയിലെ മൂന്ന് പഞ്ചായത്തുകൾ. തോട്ടം മേഖല ഉൾപ്പെട്ട ഇടമലക്കുടി, മൂന്നാർ, വട്ടവട പഞ്ചായത്തുകളിലാണ് തമിഴ് വംശജരായ സ്ഥാനാർഥികൾ മാത്രം മത്സരിക്കുന്നത്. തോട്ടം തൊഴിലാളികളും ആദിവാസികളും വസിക്കുന്ന ഇവിടെ തമിഴ് വംശജരാണ് കൂടുതൽ. ഇടമലക്കുടിയിൽ 14 വാർഡുകളിലായി 41 സ്ഥാനാർഥികൾ രംഗത്തുണ്ട്. ദേവികുളത്ത് 17 വാർഡുകളിലായി 43 സ്ഥാനാർഥികളും മൂന്നാറിൽ 20 വാർഡുകളിലായി 58 സ്ഥാനാർഥികളുമാണു ജനവിധി തേടുന്നത്.
യു.ഡി.എഫിനും എൽ.ഡി.എഫിനും ബി.ജെ.പിക്കും പുറമെ ഡി.എം.കെ, എ.ഐ.ഡി.എം.കെ പാർട്ടികളിലെ സ്ഥാനാർഥികളും മൂന്നാർ പഞ്ചായത്തിലെ ചില വാർഡുകളിൽ രംഗത്തുണ്ട്. ഇവിടെ ഭൂരിഭാഗം വോട്ടർമാരും തമിഴ് വംശജരായതിനാൽ പ്രചാരണത്തിനും തമിഴ് ടച്ചാണ്. നോട്ടിസുകളും പോസ്റ്ററുകളുമെല്ലാം തമിഴ് ഭാഷയിലാണ് അച്ചടിച്ചിരിക്കുന്നത്. ഇതോടൊപ്പം തമിഴ് സിനിമാഗാനങ്ങളുടെ പാരഡിഗാനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. വോട്ടർമാരെ സ്വാധീനിക്കാൻ ഇത് ഏറെ പ്രയോജനപ്പെടുമെന്നാണ് സ്ഥാനാർഥികളുടേയും പ്രവർത്തകരുടേയും പ്രതീക്ഷ. തമിഴ്‌നാട്ടിൽ സിനിമാമേഖലയിലുള്ളവർക്ക് വലിയ ജനപിന്തുണയാണുള്ളത്. ഇതു തിരിച്ചറിഞ്ഞാണ് തമിഴ് ഭാഷയിലെ സിനിമാഗാനങ്ങളും പാരഡിഗാനങ്ങളും പ്രചാരണത്തിന് ഉപയോഗിക്കുന്നത്.
three panchayats in idukki district have no malayali candidates. in idamalakkudi, munnar, and vattavada panchayats, which include plantation areas, only tamil candidates are contesting.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."