ഓള്‍ ഇംഗ്ലണ്ട് ടൂര്‍ണമെന്റ്: സൈനയും ശ്രീകാന്തും പ്രീക്വാര്‍ട്ടറില്‍
ലണ്ട@ന്‍: ഓള്‍ ഇംഗ്ല@ണ്ട് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളും കെ. ശ്രീകാന്തും രണ്ട@ാം റൗണ്ട@ിലെത്തി. അതേസമയം, യുവതാരം സമീര്‍ വര്‍മ ആദ്യ റൗണ്ട@ില്‍ പുറത്തായി. സ്‌കോട്‌ലാന്‍ഡ് താരം ക്രിസ്റ്റി ഗില്‍മോറിനെ 21-17, 21-18 എന്ന സ്‌കോറിനാണ് സൈന തോല്‍പ്പിച്ചത്. പി.വി സിന്ധു ആദ്യ റൗണ്ട@ില്‍ പുറത്തായതിനാല്‍ വനിതാ സിംഗിള്‍സില്‍ ഇനി സൈന മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷ. ഏറെ നേരത്തെ പോരാട്ടത്തിനൊടുവിലായിരുന്നു സൈന എതിരാളി ക്രിസ്റ്റി ഗില്‍മോറിനെ പരാജയപ്പെടുത്തിയത്. മത്സരം കനത്ത വെല്ലുവിളിയായിരുന്നെന്നും ജയിക്കാനായതില്‍ സന്തോഷമുണ്ടെന്നും സൈന മത്സരശേഷം പറഞ്ഞു. രണ്ട@ു സെറ്റിലും വിജയം അനായാസമായിരുന്നില്ല. സ്വാഭാവിക കളിയാണ് പുറത്തെടുത്തത്. സമ്മര്‍ദമില്ലാതെ കളിക്കാന്‍ കഴിഞ്ഞെന്നും സൈന പറഞ്ഞു. പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിന്റെ ലിനെ കെയ്ര്‌സ്‌ഫെല്‍ഡിനെ സൈന നെഹ്‌വാള്‍ നേരിടും. ഫ്രാന്‍സിന്റെ ബ്രൈസ് ലെവര്‍ഡെസിനെതിരേ 21-3, 21-11 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ വിജയം.
അതേസമയം, മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന സമീര്‍ വര്‍മ മുന്‍ ലോകചാംപ്യന്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്‌സെല്‍സെനിനോട് തോറ്റു. സ്‌കോര്‍ 21-16, 18-21, 14-21. ആദ്യ സെറ്റില്‍ അനായാസം ജയിച്ച സമീറിന് തുടര്‍ന്ന് മികവ് നിലനിര്‍ത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."