യമനിലെ സഊദി ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 200 സാധാരണക്കാര്‍
വാഷിങ്ടണ്‍: യമനില്‍ സഊദി അറേബ്യയുടെ നേതൃത്വത്തില്‍ യു.എസ്- ബ്രിട്ടീഷ് ആയുധങ്ങള്‍ ഉപയോഗിച്ചു നടത്തിവരുന്ന വ്യോമാക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഇരുനൂറിലേറെ സാധാരണക്കാര്‍. യു.എസ് ആസ്ഥാനമായ യൂനിവേഴ്സിറ്റി നെറ്റ്വര്‍ക്ക് ഫോര്‍ ഹൂമന്‍ റൈറ്റ്സ് തയാറാക്കിയ 'വിധിദിനം: യമനിലെ സാധാരണക്കാരുടെ മരണത്തില്‍ യൂറോപ്പിന്റെയും അമേരിക്കയുടെ പങ്ക്, സംഹാരവും മാനസികാഘാതവും' എന്ന റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുള്ളത്. 2015 മുതല്‍ 18 വരെയുള്ള മൂന്നുവര്‍ഷകാലത്തെ ആക്രമണമാണ് സംഘം പരിശോധിച്ചത്. ഇക്കാലയളവില്‍ 203 പേരാണ് മരിച്ചത്. ഇതില്‍ 122 കുട്ടികളും 56 സ്ത്രീകളും ഉള്‍പ്പെടും. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 749 പേര്‍ക്കു പരുക്കേറ്റു. ആക്രമണങ്ങളില്‍ 16 എണ്ണത്തിന്റെ ലക്ഷ്യം വിവാഹം, മരണാനന്തര ചടങ്ങുകള്‍ പോലുള്ള സാധാരണക്കാര്‍ ഒത്തുകൂടിയ പ്രദേശമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."