HOME
DETAILS
MAL
അനധികൃത നിര്‍മാണം: നീരവ് മോദിയുടെ ബംഗ്ലാവ് പൊളിച്ചു തുടങ്ങി
backup
March 07 2019 | 19:03 PM
മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് രാജ്യംവിട്ട വജ്രവ്യാപാരി നിരവ് മോദിയുടെ മുംബൈ അലിഭാഗിലുള്ള 100 കോടി വിലവരുന്ന ബംഗ്ലാവ് പൊളിച്ചു തുടങ്ങി.
33,000 സ്ക്വയര്‍ ഫീറ്റുള്ള അത്യാഡംബര ബംഗ്ലാവാണ് അനധികൃതമാണെന്ന് കണ്ടെത്തി പൊളിച്ചു നീക്കിയത്. തീരസംരക്ഷണ നിയമം ലംഘിച്ചാണ് ബംഗ്ലാവ് നിര്‍മിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കടലിന് അഭിമുഖമായി നിര്‍മിച്ച ബംഗ്ലാവ്, വലിയ മെഷിനുകള്‍ കൊണ്ടുവന്നാണ് പൊളിച്ചു നീക്കി തുടങ്ങിയത്. നേരത്തെ പൊളിച്ചു നീക്കല്‍ തുടങ്ങിയിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി ഇത് വേഗത്തിലാക്കിയിട്ടുണ്ട്. ഡയനാമിറ്റ് ഉപയോഗിച്ചാണ് കെട്ടിടം പൊളിച്ചു നീക്കുന്നതെന്ന് റായ്ഗഡ് ജില്ലാ കലക്ടര്‍ ഭരത് ശീതള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."