നെല്‍വയല്‍- തണ്ണീര്‍ത്തടം: അതിശക്തമായ സമരമുണ്ടാകുമെന്ന് ഹസന്‍
തിരുവനന്തപുരം: 2008ലെ നെല്‍വയല്‍- തണ്ണീര്‍ത്തട നിയമം കര്‍ശനമായി നടപ്പാക്കുമെന്നു തെരഞ്ഞെടുപ്പു പ്രകടപത്രികയില്‍ എഴുതിവച്ച് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ പുതിയ നിയമ ഭേദഗതികളിലൂടെ അതേ നിയമത്തിനു ചരമക്കുറിപ്പെഴുതുന്നതിനെതിരേ ശക്തമായ സമരം ഉയര്‍ന്നുവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍.
30 വകുപ്പുകളുള്ള മൂലനിയമത്തിലെ പ്രധാനപ്പെട്ട 11 വകുപ്പുകളും ഭേദഗതി ചെയ്ത് സംസ്ഥാനത്തെ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും ഭൂരാജാക്കന്മാര്‍ക്കും റിയല്‍ എസ്റ്റേറ്റ് ലോബിക്കും തീറെഴുതാനുള്ള നാടകമാണ് ഒരുങ്ങുന്നത്.
വിവാദമായ ഈ ഭേദഗതികള്‍ തിങ്കളാഴ്ച ഒരു കാരണവശാലും നിയമസഭയില്‍ അവതരിപ്പിക്കരുത്. നെല്‍വയല്‍, തണ്ണീര്‍ത്തടം, കരഭൂമി എന്നിവയ്ക്കു പുറമേ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നൊരു പുതിയ വിഭാഗം കൂടി ഭേദഗതിയില്‍ സൃഷ്ടിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ബഹുഭൂരിപക്ഷം ഭൂമിയും വിജ്ഞാപനം ചെയ്യപ്പെടാതെ കിടക്കുന്നതിനാല്‍ ഈ പഴുതുപയോഗിച്ച് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും യഥേഷ്ടം നികത്താം.
ഇതു ഭൂരാജക്കാര്‍ക്കുവേണ്ടിയല്ലെങ്കില്‍ പിന്നെ ആര്‍ക്കു വേണ്ടിയാണിതെന്നു സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഹസന്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."