ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ബില്‍ വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ചു
തിരുവനന്തപുരം: ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ബില്‍ നിയമ പരിഷ്‌കരണ കമ്മിഷന്‍ വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിച്ചു. കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്ലിന്റെ കരട് നിയമ പരിഷ്‌കരണ കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.
നിര്‍ദിഷ്ട ബില്ലിന്മേല്‍ പൊതുജനാഭിപ്രായവും കമ്മിഷന്‍ തേടിയിരുന്നു. പിന്നാലെ പ്രതിഷേധവുമായി വിവിധ ക്രൈസ്തവ സഭകള്‍ രംഗത്തെത്തുകയും കെ.എസ്.ബി.സി ഇടയലേഖനമിറക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ക്രൈസ്തവ സഭാ നേതൃത്വം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് എതിര്‍പ്പ് അറിയിച്ചു. പിന്നാലെയാണ് ബില്‍ നിയമ പരിഷ്‌കരണ കമ്മിഷന്റെ വെബ്‌സൈറ്റില്‍നിന്ന് അപ്രത്യക്ഷമായത്. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് കമ്മിഷന്‍ നടപടിയെന്നാണ് സൂചന. അഭിപ്രായങ്ങള്‍ സ്വീകരിച്ചതിന് ശേഷം ബില്ലില്‍ മാറ്റങ്ങള്‍ വരുത്താന്‍ പ്രത്യേക സിറ്റിങും കമ്മിഷന്‍ നിശ്ചയിച്ചിരുന്നു. ഇതും വേണ്ടെന്ന് വച്ചതായാണ് വിവരം. സഭാ സ്വത്തുക്കളുടെ ഭരണ നിയന്ത്രണത്തിനുള്ള വ്യവസ്ഥകള്‍ നിര്‍ദേശിച്ചാണ് ബില്‍ തയാറാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."