HOME
DETAILS

മാവോയിസ്റ്റ് സാന്നിധ്യം; നടപടികള്‍ കടുപ്പിക്കാനൊരുങ്ങി പൊലിസ്

  
backup
March 07 2019 | 20:03 PM

mavoist-police-shoot-death

 

വെടിവച്ചത് സ്വയരക്ഷാര്‍ഥമെന്ന്


വൈത്തിരി: വയനാട്ടിലും മലബാറിന്റെ വിവിധ ഭാഗങ്ങളിലും അടിക്കടിയുണ്ടാകുന്ന മാവോയിസ്റ്റ് സാന്നിധ്യത്തെ തുടര്‍ന്ന് സുരക്ഷയും നിരീക്ഷണവും കടുപ്പിക്കാനൊരുങ്ങി പൊലിസ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച ഓപ്പറേഷന്‍ അനാക്കോണ്ട എന്ന മാവോയിസ്റ്റ് വിരുദ്ധ നടപടി തുടരുമെന്ന് കണ്ണൂര്‍ റേഞ്ച് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റ് വിരുദ്ധ നടപടി തുടങ്ങിയിട്ട്. എന്നാല്‍ ഡിസംബറിലാണ് ഓപ്പറേഷന്‍ അനാക്കോണ്ട ആരംഭിച്ചത്.


മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ കൊല്ലപ്പെട്ടെങ്കിലും ഇത് തുടരും. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ ഉള്‍പ്പെടുന്ന പൊതുജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം പൊലിസിനുണ്ട്. കോളനികളില്‍വന്ന് അരിയും ഭക്ഷണസാധനങ്ങളും പണവും ആവശ്യപ്പെടുന്ന മാവോവാദികള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ലക്ഷ്യം വച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റ് വിരുദ്ധ കാര്യങ്ങളില്‍ കേരള പൊലിസും തണ്ടര്‍ബോള്‍ട്ടും ആന്റി നക്‌സല്‍ സ്‌ക്വാഡും ഒരുമിച്ചാണ് നടപടി സ്വീകരിക്കുന്നത്. വൈത്തിരിയില്‍ സ്വയംരക്ഷക്കായാണ് പൊലിസ് മാവോയിസ്റ്റിനെ വെടിവച്ചതെന്നും ഐ.ജി പറഞ്ഞു.

നിലമ്പൂരില്‍ തലനാരിഴക്ക് രക്ഷപ്പെട്ട
ജലീലിന് വൈത്തിരിയില്‍ അന്ത്യം

#ശിഹാബ് ഫൈസി


കാളികാവ്(മലപ്പുറം): നിലമ്പൂര്‍ വരയന്‍ മലയില്‍ നടന്ന ഏറ്റുമുട്ടലില്‍ പൊലിസിന്റെ തോക്കിന്‍ മുനയില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട മാവോയിസ്റ്റ് ജലീലിന് ഒടുവില്‍ വൈത്തിരിയില്‍ അന്ത്യം. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ സി.പി ജലീല്‍ സംസ്ഥാനത്ത് പശ്ചിമഘട്ട മേഖലാ കമ്മിറ്റിയുടെ കീഴിലുള്ള നാടുകാണി, കബനി ദളങ്ങളുടെ സൂത്രധാരന്‍ കൂടിയാണ്. സംസ്ഥാനത്ത് 2016 നവംബര്‍ 24 നുണ്ടായ ആദ്യത്തെ മാവോയിസ്റ്റ് - പൊലിസ് ഏറ്റുമുട്ടലില്‍ തലനാരിഴക്കാണ് ജലീല്‍ രക്ഷപ്പെട്ടത്. നിലമ്പൂര്‍ വരയന്‍ മലയില്‍ നടന്ന ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട ജലീല്‍ സഹപ്രവര്‍ത്തകരുടെ വിശ്വസ്തനായ കാവല്‍ക്കാരന്‍ കൂടിയായിരുന്നു.
വരയന്‍ മലയില്‍വച്ച് കുപ്പു ദേവരാജും അജിതയും വെടിയേറ്റ് മരിച്ച സംഭവത്തിനിടെ ജലീലിനും വെടിയേറ്റതായി പ്രചരിച്ചിരുന്നു. കൊലപ്പെടുത്തിയ ശേഷം ജലീലിന്റെ മൃതദേഹം പൊലിസ് ഒളിപ്പിച്ച് വച്ചതായി മാവോയിസ്റ്റുകള്‍ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. വരയന്‍ മലയില്‍ ഏറ്റുമുട്ടല്‍ നടന്ന വേളയില്‍ ജലീലാണ് സഹപ്രവര്‍ത്തകര്‍ക്ക് ഓടി രക്ഷപ്പെടാനുള്ള നിര്‍ദേശം നല്‍കിയത്.
സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് വേണ്ട സാധനങ്ങള്‍ എത്തിക്കുന്നതിനൊപ്പം നാട്ടിലെ വിവരങ്ങള്‍ അറിയിക്കുക എന്ന ഉത്തരവാദിത്വവുമാണ് ജലീല്‍ നിര്‍വഹിച്ചിരുന്നത്.വയനാട്, നിലമ്പൂര്‍ മേഖലകളില്‍ ജലീലിന്റെ സാന്നിധ്യം പല തവണ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് കാളികാവ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ജലീലിനെ കണ്ടതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു.


തോട്ടം ഉടമകളില്‍നിന്ന് ലെവി പിരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജലീലാണ് നേതൃത്വം നല്‍കിയിരുന്നത്. വരയന്‍ മല ഏറ്റുമുട്ടലിന് ശേഷം കബനി, നാടുകാണി ദളങ്ങളുടെ പ്രവര്‍ത്തനം പുനഃസംഘടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് ജലീലിനായിരുന്നു. മൂത്ത സഹോദരന്‍മാരായ സി.പി മൊയ്തീനും, സി.പി ഇസ്മാഈലിനും ഒപ്പമാണ് ജലീല്‍ വിപ്ലവ പ്രസ്ഥാനത്തിലെത്തുന്നത്. വയനാട് മേഖലയിലെ വരാഹിനി ദളത്തിന്റെ ചുമതലക്കാരനാണ് സി.പി മൊയ്തീന്‍. മറ്റൊരു സഹോദരനായ സി.പി ഇസ്മാഈല്‍ വിചാരണ തടവുകാരനായി ജയിലിലാണ്. ബോംബ് നിര്‍മാണത്തിനിടെ സി.പി മൊയ്തീന് വലത് കൈ നഷ്ടപ്പെടുകയും ഇസ്മാഈല്‍ പിടിയിലാവുകയും ചെയ്തതോടെ കര്‍മരംഗത്ത് ജലീല്‍ നിറഞ്ഞുനിന്നു. സി.പി റഷീദ് മറ്റൊരു സഹോദരനാണ്.


റിസോര്‍ട്ടില്‍ പണപ്പിരിവ് നടത്താനെത്തിയ മാവോയിസ്റ്റ് സംഘത്തിന്റെ കാവല്‍ ചുമതലയാണ് ജലീലിനുണ്ടായിരുന്നതെന്നാണ് വിവരം. വരയന്‍ മലയില്‍ തോക്കിന്‍ മുനയില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ജലീല്‍ ഒടുവില്‍ പൊലിസിന്റെ വെടിയേറ്റ് തന്നെ മരണപ്പെടുകയായിരുന്നു.

വെടിവയ്പ്: പൊലിസ് പറയുന്നതിങ്ങനെ

വൈത്തിരി: മാവോയിസ്റ്റുകളുമായി വെടിവയ്പുണ്ടാകുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പൊലിസ് വിശദീകരണം ഇങ്ങിനെ: ബുധനാഴ്ച രാത്രി 9.30ഓടെയാണ് ലക്കിടിയില്‍ ദേശീയപാതക്കരികിലെ ഉപവന്‍ റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി വിവരം ലഭിക്കുന്നത്. ഇതോടെ തണ്ടര്‍ബോള്‍ട്ടും പൊലിസും വൈത്തിരിയില്‍ നിന്ന് ലക്കിടിയിലേക്ക് കുതിച്ചു.


സംഘം ഉപവന്‍ റിസോര്‍ട്ടിന് മുന്നിലെത്തിയപ്പോഴേക്കും രണ്ടംഗ മാവോയിസ്റ്റുകള്‍ റിസോര്‍ട്ടിന് പുറത്തെത്തിയിരുന്നു. ഗെയിറ്റിന് സമീപം പൊലിസിനെ കണ്ടതോടെ അവര്‍ വെടിയുതിര്‍ത്തു. കീഴടങ്ങാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടെന്ന് പൊലിസ് അറിയിച്ചെങ്കിലും സംഘം വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ തണ്ടര്‍ബോള്‍ട്ടും തിരിച്ച് വെടിവയ്ക്കാന്‍ നിര്‍ബന്ധിതരായി. തുടര്‍ന്ന് ഇരുകൂട്ടരും തുടര്‍ച്ചയായി പരസ്പരം വെടിയുതിര്‍ത്തു.


പൊലിസിന്റെ ഭാഗത്ത് നിന്നുണ്ടായ വെടിവയ്പില്‍ ഒരാള്‍ പരുക്കേറ്റ് വീണു. ഇതിനിടെ ഒപ്പമുണ്ടായിരുന്നയാള്‍ക്കും വെടിയേറ്റു. ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. എന്നാല്‍ വീണ്ടും ഈ ഭാഗത്ത് നിന്ന് വെടിയുതിര്‍ക്കാന്‍ തുടങ്ങിയതോടെ പൊലിസും തിരിച്ച് വെടിവച്ചു. ഇത് പുലര്‍ച്ചെ നാലുവരെ നീണ്ടു. അതിനിടെ വെടിയേറ്റ് വീണയാള്‍ മരണപ്പെട്ടുവെന്നും പൊലിസ് പറയുന്നു.


രാത്രി ഒന്‍പതിന് ശേഷമാണ് രണ്ടംഗ മാവോയിസ്റ്റ് സംഘം റിസോര്‍ട്ടിലെത്തുന്നത്. റിസോര്‍ട്ടിലെ റസ്റ്ററന്റിലെത്തിയ സംഘം 10 പേര്‍ക്കുള്ള ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു. ഒപ്പം പണവും ആവശ്യപ്പെട്ടതോടെ പണം താഴെയുള്ള റിസപ്ഷനില്‍ നിന്നേ ലഭിക്കൂവെന്ന് ജീവനക്കാര്‍ അറിയിച്ചു. ഇതോടെ രണ്ടുപേരും റിസപ്ഷനിലെത്തി പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇവിടെ നിന്നു നല്‍കിയ പണം ജലീലിന്റെ കൂടെയുള്ളയാള്‍ വാങ്ങിക്കുകയും ചെയ്തു. ഇതുകഴിഞ്ഞ് റിസപ്ഷനില്‍ നിന്ന് പുറത്തേക്ക് വന്നയുടനെയാണ് പൊലിസും തണ്ടര്‍ബോള്‍ട്ടും സ്ഥലത്തെത്തിയത്. ഇതോടെ രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഇവര്‍ പൊലിസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സ, ലബനാന്‍ ആക്രമണം നിര്‍ത്തണമെന്ന് അറബ്, ഇസ്‌ലാമിക് ഉച്ചകോടി; ട്രംപിന് കത്തയക്കും

International
  •  a month ago
No Image

ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് രൂക്ഷം; ഇസ്‌റാഈലിനുള്ള ബുള്‍ഡോസറുകളുടെ വിതരണം മരവിപ്പിച്ച് യു.എസ് 

International
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അധ്യാപകരുടെ മത്സരത്തില്‍ ഈവ ടീച്ചര്‍ക്ക് ഇരട്ടി മധുരം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ചരിത്രമെഴുതി മലപ്പുറം

Kerala
  •  a month ago
No Image

പനിയെയും എതിരാളിയെയും തോൽപ്പിച്ച് ഏയ്ഞ്ചൽ

Kerala
  •  a month ago
No Image

കോടതി കയറി ഹാമര്‍ത്രോ

Kerala
  •  a month ago
No Image

വയനാടിന്റെ അഭിമാനം അമന്യ

Kerala
  •  a month ago
No Image

'വാറോല കൈപ്പറ്റട്ടെ'; സുഖിപ്പിച്ച് സംസാരിക്കണമെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടില്ല: എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

ഫോട്ടോ എടുക്കാന്‍ അടുത്ത് വന്ന പ്രവര്‍ത്തകനെ തൊഴിച്ച് ബി.ജെ.പി നേതാവ്; ദൃശ്യങ്ങള്‍ പുറത്ത്, വിമര്‍ശനം രൂക്ഷം 

National
  •  a month ago
No Image

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: നടന്‍ സിദ്ദിഖിന്റെ താല്‍ക്കാലിക ജാമ്യം തുടരും

Kerala
  •  a month ago