HOME
DETAILS
MAL
ഷാഫി പറമ്പിലിന് കൊവിഡെന്ന് വ്യാജ വാര്‍ത്ത: പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അറസ്റ്റില്‍
backup
May 14 2020 | 04:05 AM
പുന്നയൂര്‍ക്കുളം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എക്ക് കൊവിഡെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം നേതാവുമായ സി.ടി സോമരാജന്‍ അറസ്റ്റില്‍. വടക്കേക്കാട് പൊലിസാണ് അറസ്റ്റ് ചെയ്തത്.
'ഷാഫി പറമ്പിലിന് കൊവിഡ് ബാധ: സൂക്ഷിക്കുന്നത് നന്നായിരിക്കും' എന്ന രീതിയിലാണ് സോമരാജന്‍ ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. അപകീര്‍ത്തിപ്പെടുത്തലിനും വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനുമാണ് പൊലിസ് സോമരാജനെതിരേ കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."