തബ്ലീഗ് സമ്മേളനം സംബന്ധിച്ച ചോദ്യം നിലപാട് മാറ്റി പി.എസ്.സി
തിരുവനന്തപുരം: പി.എസ്.സി ബുള്ളറ്റിനില്‍ തബ്‌ലീഗ് സമ്മേളനത്തെ കുറിച്ചുള്ള വിവാദ ചോദ്യം പ്രസിദ്ധീകരിച്ച സംഭവത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരേ തിരിഞ്ഞ് പി.എസ്.സി. വര്‍ഗീയ പരാമര്‍ശമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചിരുന്ന പി.എസ്.സി, രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് നിലപാട് മാറ്റിയിരിക്കുകയാണ്.
വര്‍ഗീയ പരാമര്‍ശമുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ജീവനക്കാര്‍ ഭരണാനുകൂല സംഘടനയില്‍പെട്ടവരായതിനാല്‍ പി.എസ്.സിയിലെ സമകാലികം പംക്തി വിഭാഗത്തില്‍ നിന്ന് മാറ്റി നടപടി ലഘൂകരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ സംഭവം വിവാദമായതിന് കാരണമായ മാധ്യമങ്ങള്‍ക്കെതിരേ പി.എസ്.സി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു.
പഴയ ബുള്ളറ്റിനിലെ പരാമര്‍ശങ്ങള്‍ പുതിയ ബുള്ളറ്റിനിലേതാണെന്ന് പ്രചാരണം നടത്തുന്നുവെന്നും പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ പകര്‍ത്തുക മാത്രമാണ് സമകാലികം പംക്തിയില്‍ ചെയ്തതെന്നുമാണ് ഇപ്പോള്‍ പി.എസ്.സി പറയുന്നത്.
സംഘ്പരിവാര്‍ വാദങ്ങള്‍ ഏറ്റുപിടിച്ച പി.എസ്.സിയുടെ നിലപാടിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് എഡിറ്റോറിയല്‍ വിഭാഗത്തിലെ ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ആദ്യം പി.എസ്.സി അറിയിച്ചത്.
സംഭവത്തില്‍ പി.എസ്.സി ഖേദപ്രകടനം നടത്തുകയും ചെയ്തിരുന്നു. പി.എസ്.സിയുടെ നിലപാട് മാറ്റത്തിനു പിന്നില്‍ രാഷ്ട്രീയസമ്മര്‍ദമാണെന്ന ആരോപണം ശക്തമാണ്.
ഉത്തരവാദികളായ സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്ന ആക്ഷേപമാണ് ഉയരുന്നത്. വിവാദ പരാമര്‍ശത്തിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് ഉള്‍പ്പടെയുള്ള നടപടികള്‍ വരാന്‍ സാധ്യതയുള്ളതിനാല്‍ സി.പി.എം ഉന്നത നേതൃത്വം ഇടപെട്ട് ഉദ്യോഗസ്ഥരെ രക്ഷിക്കാനാണു ശ്രമം നടക്കുന്നത്.
അതിനിടെ, തബ്‌ലീഗ് ജമാഅത്തിനെ കുറിച്ചുള്ള വിവാദ പരാമര്‍ശം ഒഴിവാക്കി പി.എസ്.സി ബുള്ളറ്റിന്‍ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."