HOME
DETAILS

അയോധ്യ മധ്യസ്ഥ ചര്‍ച്ച: സമിതിയിലെ മൂന്നുപേരും തമിഴര്‍, അറിയാം അവരെപ്പറ്റി

  
backup
March 08, 2019 | 6:59 AM

three-panel-members-mediation-in-ayodhya-case-supreme-court

ന്യൂഡല്‍ഹി: പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന അയോധ്യ തര്‍ക്കം പരിഹരിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച സമിതിയിലെ മൂന്നുപേരും തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍. അവരെ പരിചയപ്പെടാം:

ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല

സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ലയാണ് സമിതിയുടെ അധ്യക്ഷന്‍. തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ ആണ് ജന്മസ്ഥലം. മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജി ആയായിരുന്നു ആദ്യ നിയമനം. പിന്നീട് ജമ്മു കശ്മീര്‍ ഹൈക്കോടതിയിലേക്ക് മാറി. അവിടെ നിന്ന് സുപ്രിം കോടതിയിലേക്ക്. 2016 ജൂലൈയില്‍ സുപ്രിം കോടതിയില്‍ നിന്ന് വിരമിച്ചു.

ശ്രീ ശ്രീ രവി ശങ്കര്‍

ജീവന കലയുടെ ആചാര്യന്‍ ശ്രി ശ്രീ രവി ശങ്കര്‍. ജനിച്ചത് ഇപ്പോള്‍ തമിഴ് നാടിന്റെ ഭാഗമായ പാപനാശത്ത്. അയോധ്യയില്‍ പരിഹാരത്തിനായി മുന്‍പും മധ്യസ്ഥതയ്ക്ക് ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി അയോധ്യ, ബംഗളൂരു, ലഖ്‌നൗ, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ പോയി അഞ്ഞൂറോളം നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.

ശ്രീറാം പഞ്ചു

മദ്രാസ് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍. രാജ്യത്തെ അറിയപ്പെടുന്ന മധ്യസ്ഥതാ വിദഗ്ധന്‍. പ്രഗത്ഭനായ മീഡിയേറ്റര്‍ എന്നാണ് പഞ്ചുവിനെ സുപ്രിം കോടതി വിശേഷിപ്പിച്ചിട്ടുള്ളത്. നാലു പതിറ്റാണ്ടായി നീണ്ടു നില്‍ക്കുന്ന അഭിഭാഷക ജീവിതത്തിന് ഇടയില്‍ പല സങ്കീര്‍ണ്ണമായ കേസുകളും മധ്യസ്ഥ ചര്‍ച്ചകളിലൂടെ പഞ്ചു പരിഹരിച്ചിട്ടുണ്ട്.

തമിഴ്‌നാട് ചെന്നൈ സ്വദേശിയായ പഞ്ചു ബോംബെ സര്‍ക്കാര്‍ ലോ കോളജില്‍ ആണ് പഠിച്ചത്. രാജ്യത്തെ നിരവധി സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ അദ്ദേഹം മധ്യസ്ഥത വഹിച്ച് പരിഹാരം കണ്ടിട്ടുണ്ട്.

മീഡിയേഷന്‍ സംബന്ധിച്ച് നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. എങ്ങനെ മധ്യസ്ഥത നടത്താമെന്ന പുസ്തകവും അദ്ദേഹത്തിനുണ്ട്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരട്ടി ഊർജവുമായി യു.ഡി.എഫ്; ഇനി മിഷൻ 2026

Kerala
  •  a day ago
No Image

മേയർ സ്ഥാനാർഥികളിൽ 13 പേർക്ക് ജയം; അഞ്ചുപേർക്ക് തോൽവി

Kerala
  •  a day ago
No Image

തദ്ദേശപ്പോര്; മുൻ എം.എൽ.എമാരിൽ നാലു പേർ ജയിച്ചു കയറി

Kerala
  •  a day ago
No Image

കൂടെനിന്നവരെ കൈവിടാതെ ഉരുൾഭൂമി

Kerala
  •  a day ago
No Image

മാധ്യമപ്രവര്‍ത്തകന്‍ ജി. വിനോദ് അന്തരിച്ചു

latest
  •  a day ago
No Image

തിരുവനന്തപുരം കിട്ടി, പന്തളം പോയി; അട്ടിമറി ജയത്തിലും, തോൽവിയിലും ബിജെപിയിൽ സമ്മിശ്ര പ്രതികരണം

Kerala
  •  a day ago
No Image

സൗദിയില്‍ ഇന്ന് മുതല്‍ മഴക്ക് സാധ്യത, ജാഗ്രത പാലിക്കാന്‍ നിര്‍ദേശം | Saudi Weather

Saudi-arabia
  •  a day ago
No Image

യുഎഇയില്‍ ശക്തമായ മഴ, കടല്‍ ക്ഷോഭം: ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം | UAE Weather

uae
  •  a day ago
No Image

നാടും നഗരവും യു.ഡി.എഫ്  പടയോട്ടം; ഭരണവിരുദ്ധ വികാരം നിഴലിച്ചു; വോട്ടുചോർച്ചയിൽ അമ്പരന്ന് സി.പി.എം

Kerala
  •  a day ago
No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  a day ago