ആധാര്‍ രേഖകള്‍ കൈമാറില്ല
ന്യൂഡല്‍ഹി: ആധാര്‍ രേഖകള്‍ കുറ്റാന്വേഷണത്തിന് കൈമാറാന്‍ കഴിയില്ലെന്ന് യു.ഐ.ഡി.എ.ഐ. ക്രൈം റെക്കാഡ്‌സ് ബ്യൂറോയുടെ ആവശ്യമാണ് നിരാകരിച്ചത്. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ ഉള്‍പ്പടെ തങ്ങള്‍ അന്വേഷിക്കുന്ന പല കേസുകളും തെളിയിക്കുന്നതിന് ആധാര്‍ കൈമാറ്റം സാധ്യമാകണമെന്ന നിലപാടിലായിരുന്നു ക്രൈം റെക്കാഡ്‌സ് ബ്യൂറോ. എന്നാല്‍ 2016ലെ ആധാര്‍ ആക്ട് സെക്ഷന്‍ 29 പ്രകാരം ഇത് അനുവദനീയമല്ലെന്നാണ് യു.ഐ.ഡി.എ.ഐ പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നത്.ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് മാത്രമാണ് എന്തെങ്കിലും തരത്തില്‍ ഇളവുകള്‍ ലഭിക്കുന്നത്. എന്നാല്‍ ഇതിന് കാബിനറ്റ് സെക്രട്ടറി തലവനായ കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്. മാത്രമല്ല കാര്‍ഡ് ഉടമകളുടെ ആധികാരികതയ്ക്കല്ലാതെ മറ്റാവശ്യങ്ങള്‍ക്കൊന്നും ആധാര്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന ചട്ടവും നിലവിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."