ബഹ്‌റൈന്‍ ശൂരനാട് കൂട്ടായ്മയുടെ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിക്കുന്നു
ഉബൈദുല്ല റഹ് മാനി
മനാമ: ബഹ്‌റൈനിലെ കൊല്ലം ശൂരനാട്പ്രവാസി കൂട്ടായ്മയായ ബഹ്‌റൈന്‍ ശൂരനാട് കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വെള്ളിയാഴ്ച കാലത്ത് 7 മണി മുതല്‍ 12 മണി വരെയാണ് ക്യാന്പ് സമയം.
മെഡിക്കല്‍ ക്യാന്പില്‍ എല്ലാ പ്രവാസികള്‍ക്കും പങ്കെടുക്കാവുന്നതാണ്. ചെക്കിംങിനു ശേഷം ഏതു സ്‌പെഷ്യലിസ്‌റ് ഡോക്ടറിനെയും കണ്‍സള്‍ട് ചെയ്യാനുള്ള സൗകര്യവും ഉണ്ടായിരിക്കും. ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്കായി വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ : 0097338207050 , 34153933 , +973 33915243 .
അല്‍ സഫീര്‍ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടായ്മ പ്രസിഡന്റ് ഹരീഷ് ശൂരനാട്, സെക്രട്ടറി അന്‍വര്‍ ശൂരനാട്, രക്ഷാധികാരി ഗോപന്‍ ശൂരനാട്, വൈസ്പ്രസിഡന്റ്‌റ് ജോര്‍ജ് സാമുവേല്‍, ജോ. സെക്രട്ടറി ഷിബു വര്ഗീസ്, ബോസ്, ഡോ. ബീന ബോസ്, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ പ്രതിനിധികളായ മാര്‍ക്കറ്റിംഗ് മാനേജര്‍ മുനവീര്‍, ഡയറക്ടര്‍ അസീം ഭട്ട് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."