സഊദിയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ഡോ. ഔസാഫ് സഈദിനെ തെരഞ്ഞെടുത്തു
നിസാര്‍ കലയത്ത്
ജിദ്ദ: സഊദിയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി. ഡോ. ഔസാഫ് സഈദിനെ നിയമിച്ചു. സഊദിയിലെ നിലവിലെ അംബാസഡര്‍ അഹമ്മദ് ജാവേദിന്റെ കാലാവധി ഈമാസം 15നാണ് അവസാനിക്കുന്നത്. സീഷെല്‍സില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്ന നിലവില്‍ ഡോ. ഔസാഫ് സഈദ്. ഇതുസംബന്ധിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ഡോ. ഔസാഫ് നേരത്തെ ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഹജ്ജ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന കോണ്‍സല്‍ ജനറല്‍ എന്ന നിലയില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രശംസ നേടിയ ഉദ്യോഗസ്ഥനായിരുന്നു ഡോ. ഔസാഫ് സഈദ്. 1989 ബാച്ച് ഐ.എഫ്.എസുകാരനാണ് അദ്ദേഹം.
30 വര്‍ഷത്തെ ദീര്‍ഘമായ നയതന്ത്ര പ്രവര്‍ത്തനങ്ങളില്‍ പല മേഖലകളും കൈകാര്യം ചെയ്തു. യമന്‍, ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഔദ്യോഗിക സേവനമനുഷ്ഠിച്ച പരിചയവും മുതല്‍ക്കൂട്ടാണ്. ഹൈദരാബാദിലെ റീജണല്‍ പാസ്പോര്‍ട്ട് ഓഫിസറായി പ്രവര്‍ത്തിച്ചിരുന്നു. ഹൈദരാബാദിലെ മസാബ് ടാങ്കിലെ താമസക്കാരനായ അദ്ദേഹം ഹൈദരാബാദ് ഉസ്മാനിയ യൂനിവേഴ്സിയില് നിന്ന് ജിയോളജിയില്‍ മാസ്റ്റര്‍ ബിരുദം നേടി. കൈറോവിലെ അമേരിക്കന്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് അറബിക്കില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. ജിയോളജി, ഇന്ത്യന്‍ ആര്‍ട്, സാംസ്കാരിക ചരിത്ര മേഖലകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധികരിച്ചു. നിലവിലെ സ്ഥാനപതി അഹമ്മദ് ജാവേദിന്റെ കാലാവധി മാര്‍ച്ച് 15ന് അവസാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."